'ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് ആളുകളുമെല്ലാം പേടിച്ച് ഓടി, ഉരുണ്ടു വീണ് നിരവധി പേര്‍ക്ക് അന്ന് പരിക്ക് പറ്റി'; 'മലൈക്കോട്ടൈ വാലിബന്‍' സെറ്റില്‍ നടന്ന സംഭവം വിവരിച്ച് മണികണ്ഠന്‍

മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ ലോകവും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ ഇതിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ വലിയ പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി.

രാജസ്ഥാനിലാണ് സിനിമയുടെ വലിയൊരു ഭാഗത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ 50 ദിവസത്തോളം ഷൂട്ടിംങിന് ഉണ്ടായിരുന്നെന്നും, സിനിമയുടെ ചിത്രീകരണം വളരെ വെല്ലുവിളി നിറഞ്ഞാതായിരുന്നു. മഴയും കഠിനമായ ചൂടും വെയിലും മഞ്ഞും എല്ലാം അതിജീവിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

എല്ലാവര്‍ക്കും എപ്പോഴും എന്തെങ്കിലും അസുഖമായിക്കും. അവിടെ കാലാവസ്ഥ അങ്ങനെയാണ്. രാവിലെ കൊടും ചൂടാണെങ്കില്‍ രാത്രി കഠിനമായ മഞ്ഞായിരിക്കും. എന്നും ഹോസ്പിറ്റലില്‍ പോയി വന്നാണ് പലരും ഷൂട്ടിംഗിന് എത്തിയിരുന്നത്- മണികണ്ഠന്‍ പറഞ്ഞു.

ഷൂട്ടിംഗിനിടയില്‍ കടന്നല്‍ കൂട് ഇളകി വന്ന് എല്ലാവരുയെും ആക്രമിച്ച സംഭവും താരം പങ്കുവെച്ചു. ‘ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് ആളുകളുമെല്ലാം പേടിച്ച് ഓടുന്നത് കണ്ടു. വീണ് ഉരുണ്ട് എന്തോ ജീവി ആക്രമിക്കാന്‍ വരുന്നത് പോലെ എല്ലാവരും ഓടി. എന്താണ് സംഭവമെന്ന് മനസിലാകാതെ നിന്നപ്പോള്‍ ഒരു ജീവി വന്ന് മുഖത്ത് കുത്തി. കടന്നല്‍ കൂട് ഇളകി വന്നതായിരുന്നു എന്ന് പിന്നീട് ആണ് മനസിലായത്. നിരവധി പേര്‍ക്ക് അന്ന് പരിക്ക് പറ്റി- മണികണ്ഠന്‍ പറഞ്ഞു.

മഴവില്‍ എന്റെര്‍റ്റൈന്‍മെന്റ്സ് അവാര്‍ഡ്സ് 2023ന്റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി