'മിഷന്‍ സിയിലേത് ഏറെ അഭിമാനം തോന്നിയ കഥാപാത്രം'; ട്രെയ്‌ലര്‍ ഹിറ്റായതോടെ അപൂര്‍വ്വ നേട്ടവുമായി കൈലാഷ്

വിനോദ് ഗുരുവായൂര്‍ ഒരുക്കുന്ന “മിഷന്‍ സി” ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിന് അപൂര്‍വ്വ നേട്ടം. ട്രെയലറിലെ ഒടുന്ന ബസില്‍ നിന്നുള്ള താരത്തിന്റെ സാഹസിക രംഗങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൈലാഷിനെതിരെ നേരത്തെ ട്രോളുകളും വിമര്‍ശനങ്ങളും എത്തിയിരുന്നുവെങ്കിലും താരത്തിന്റെ അഭിനയ മികവിന് കൈയ്യടിയാണ് ലഭിക്കുന്നത്.

കൈലാഷിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും മിഷന്‍ സി. താന്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷന്‍ സിയിലേത് എന്നാണ് കൈലാഷ് പറയുന്നത്. ക്യാപ്റ്റന്‍ അഭിനവ് എന്ന കഥാപാത്രമായാണ് കൈലാഷ് ചിത്രത്തില്‍ വേഷമിടുന്നത്.

വേറിട്ടതും വ്യത്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ മിഷന്‍ സിയിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധേയമാണ്. അത് വലിയൊരു ഉത്തരവാദിത്തമാണ്. തനിക്ക് അവസരങ്ങള്‍ തന്ന സംവിധായകരോടും നിര്‍മ്മാതാക്കളോടും എന്നും സ്‌നേഹവും നന്ദിയുമുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹവും കടപ്പാടും പങ്കുവയ്ക്കുകയാണെന്നും കൈലാഷ് പറഞ്ഞു.

റോഡ് ത്രില്ലര്‍ മൂവിയായി ഒരുക്കിയ ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകനായെത്തുന്നത്. ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമാന്റോകളുടെയും സാഹസികവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജി ശര്‍മ്മ തുടങ്ങിയ താരങ്ങളും മുപ്പത്തഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാമക്കല്‍മേടും മൂന്നാറുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹൃദയഹാരിയായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ-പി.ആര്‍ സുമേരന്‍.

May be an image of 1 person and text that says "SQUARECINEMAS CINEMAS RESENTS RELEASING ON MAY 2021 KAILLASH CAPTAI SUSHANTH SAHAS MANOJ NGAMALI OSTLMES NIKHIL, REBISH STUNIS KUNGF RO MISSION 0 CHASING BEYOND LIMITS VINOD GURUVAYOOR PRODUCED MULLA SHAJI MUSIC HONY PARTHASARATHY BGM MUSICS CHERUKADAVU EDITORRIYAS KBADHAR RAHMAN SANISH SAMUEL STILLS SHALU PEYAD DESIGNS ABHIRAJBS"

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം