ഞാന്‍ ഭാസിക്കും ഷെയ്‌നിനും ഒപ്പമാണ്, അവര്‍ ഇതുവരെ ഷൂട്ടിംഗ് മുടക്കിയിട്ടില്ല.. ലഹരി ഉപയോഗിക്കുന്നത് വ്യക്തിപരമായ കാര്യം: ജിനു ജോസഫ്

താന്‍ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനുമൊപ്പമാണെന്ന് നടന്‍ ജിനു ജോസഫ്. ഈ നടന്മാര്‍ കുഴപ്പക്കാരാണെന്ന് തനിക്ക് തോന്നിയിട്ടില്ല. ഷൂട്ടിംഗ് മുടക്കിയതായി ഇതുവരെ അറിയില്ലെന്നും താരം പ്രതികരിച്ചു. കേരളത്തില്‍ വരുന്ന കഞ്ചാവ് മുഴുവന്‍ സിനിമയിലേയ്ക്ക് മാത്രമല്ല എത്തുന്നത്.

‘നീരജ’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് ജിനു ജോസഫ് സംസാരിച്ചത്. സമൂഹത്തില്‍ നടക്കുന്നത് എല്ലാം സിനിമാ രംഗത്തും ഉണ്ടാകുമെന്നും ലഹരിക്കേസ് മുഴുവന്‍ കലാകാരന്മാരുടെ പുറത്തേയ്ക്കാണ് ചാര്‍ത്തുന്നതെന്നും ജിനു ജോസഫ് പറഞ്ഞു.

ജിനു ജോസഫിന്റെ വാക്കുകള്‍:

ഞാന്‍ ഇവര്‍ രണ്ടുപേരുമായിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് സെറ്റില്‍ അങ്ങനെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ പ്രധാനമായും സെറ്റില്‍ വരും പറഞ്ഞ ജോലി ചെയ്യും, വീട്ടില്‍ പോകും. അതിനിടയില്‍ ഞങ്ങളെല്ലാവരും ഇടക്ക് ഒരുമിച്ചിരിക്കുന്നതാണ്. അതിനിടയില്‍ ഷൂട്ടിങ്ങ് മുടക്കുകയോ ജോലിമുടക്കുകയോ ചെയ്തതായി ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഭാസിയുടെയും ഷെയ്‌നിന്റെയും ഭാത്ത് തന്നെയാണ്.

ഇവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതിലെ ന്യായം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. ഞാന്‍ ഷെയ്‌നിനൊപ്പവരും ഭാസിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ ഇവര്‍ പ്രശ്‌നക്കാരായി തോന്നിയിട്ടില്ല. ഷൂട്ടിംഗ് മുടക്കി എന്തെങ്കിലും ഒരു പരിപാടിക്ക് പോകുന്നത് ഞാന്‍ കണ്ടിട്ടില്ല.

സിനിമാ മേഖലയിലെ ലഹരി ഉപയോഗം എന്നൊക്കെ പറയുമ്പോള്‍ മുഴുവന്‍ ആരോപണങ്ങളും വന്നു ചേരുന്നത് ആര്‍ട്ടിസ്റ്റുകളുടെ മേലാണ്. ബാക്കി ആരും ഇതൊക്കെ ചെയ്യുന്നില്ലേ എന്നും കൂടി അന്വേഷിക്കണ്ടേ. കേരളത്തിലേക്ക് വരുന്ന എല്ലാ കഞ്ചാവും സിനിമാ സെറ്റിലേക്കാണ് വരുന്നതെങ്കില്‍ പിന്നെ എങ്ങനെയാണ് സിനിമയൊക്കെ ഉണ്ടാകുന്നത്. സമൂഹത്തില്‍ നടക്കുന്ന എല്ലാം തന്നെ സിനിമയില്‍ നടക്കുന്നുണ്ട്.

ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരാളുടെ പേഴ്‌സണല്‍ കാര്യമാണ്.ഞങ്ങള്‍ കുറച്ചുകൂടി ലൈം ലൈറ്റില്‍ നില്‍ക്കുന്നത് കൊണ്ട് എല്ലാം നാട്ടുകാര്‍ അറിയുന്നു എന്നുമാത്രമുള്ളു. ഒരു സെറ്റില്‍ പത്തിരുന്നൂറുപേരുണ്ട്, അതില്‍ ഒരു അഞ്ചോ എട്ടോ ആക്ടേഴ്സ് കാണും. ബാക്കിയുള്ളവരെല്ലാം ഒന്നും ചെയ്യുന്നില്ല, അല്ലെങ്കില്‍ ഇവര്‍ മാത്രം എല്ലാം ചെയ്യുന്നുണ്ട് എന്നുപറയുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആണ്.

Latest Stories

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി

മാറ്റമില്ലാതെ സ്വർണവില; വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ..

പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്; എത്തുന്നത് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കര്‍

വ്യാജ മദ്യം: ബീഹാറിൽ അഞ്ചുപേർ മരിച്ചു

മുംബൈ അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്, ഇത് വരെ കിരീടം നേടാത്ത ടീമുകളെ വിമർശിക്കൂ: മഹേല ജയവര്‍ധനെ