'ഒരു പക്കാ സീരിയല്‍ കില്ലര്‍ ലുക്കുണ്ട്' എന്ന് പറഞ്ഞ് വിനായകന്‍ എന്നെ വിളിച്ചുകൊണ്ട് പോയതാണ്; തുറന്നുപറഞ്ഞ് നടന്‍

ഭീമന്റെ വഴി എന്ന ഒറ്റ സിനിമയിലൂടെ വളരെ ശ്രദ്ധ നേടിയ നടനാണ് ജിനു ജോസഫ്. ബിഗ് ബിയിലെ സീരിയല്‍ കില്ലര്‍, അഞ്ചാം പാതിരയിലെ എ.സി.പി, ഇയ്യോബിന്റെ പുസ്തകത്തിലെ ഐവാന്‍, ഇതിനു പുറമേ ഒന്നിലധികം ചിത്രങ്ങളിലെ ഡോക്ടര്‍ വേഷം ഇങ്ങനെ പല തരത്തിലുള്ള കഥാപാത്രങ്ങളെയും ജിനുവിന്റേതായി പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഭീമന്റെ വഴിയിലെ കൈലി മാത്രമുടുത്ത, വഴിയെ പോകുന്ന പെണ്ണുങ്ങളെ ശല്യം ചെയ്യുന്ന, നാട്ടുകാരോട് വഴക്ക് പിടിക്കുന്ന നാട്ടിന്‍പുറത്തുകാരന്‍. ഇപ്പോള്‍ നടന്‍ വിനായകനുമായുള്ള സുഹൃത്ബന്ധവും സിനിമയിലേക്ക് അത് തന്നെ എങ്ങനെ കൊണ്ടെത്തിച്ചു എന്നും തുറന്നുപറഞ്ഞിരിക്കുകയാണ് ജിനു.
ക്ലബ് എഫ്. എമ്മിനോടായിരുന്നു ജിനുവിന്റെ പ്രതികരണം.

‘വിനായകനെ ചെറുപ്പത്തിലെ അറിയാം. എറണാകുളത്തെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ സ്റ്റേഡിയത്തില്‍ ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. ബിഗ് ബിയില്‍ വിനായകന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം വിനായകനെ കണ്ടപ്പോള്‍ ഒന്നു കൂടണ്ടേ എന്ന് ചോദിച്ചു.

അന്ന ഷൂട്ട് ഉണ്ട്, പിന്നെ ഒരു ദിവസമാട്ടെ എന്ന് പറഞ്ഞു വിനായകന്‍ പോയി. അത് കഴിഞ്ഞ് ഒരു ദിവസം എന്നെ കണ്ടിട്ട് ‘ഒരു പക്കാ സീരിയല്‍ കില്ലര്‍ ലുക്കുണ്ട്’ എന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയതാണ്,’ ജിനു പറഞ്ഞു.

Latest Stories

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി