ഭഗവാൻ ഹനുമാൻ എന്നെ വ്യക്തിപരമായി ക്ഷണിച്ചതായി ഞാൻ കരുതുന്നു, ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ് : ചിരഞ്ജീവി

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയതിനെക്കുറിച്ച് സംസാരിച്ച തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദ് വിമാനത്താവളത്തിൽ മകനും നടനുമായ രാം ചരണിനൊപ്പം അയോധ്യയിലേക്കുള്ള യാത്രയിലാണ് ചിരഞ്ജീവി മാധ്യമങ്ങളോട് സംസാരിച്ചത്.

പ്രാൺ-പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണത്തിൽ താൻ അത്തരമൊരു അതിരുകടന്ന വികാരത്തിന് വിധേയനായതായും ഹനുമാന്റെ ഭക്തനായതിനാൽ ഹനുമാൻ തന്നെ ‘വ്യക്തിപരമായി ക്ഷണിച്ചതായി’ തോന്നിയതായും അദ്ദേഹം പറഞ്ഞു.

“അത് ശരിക്കും മഹത്തായ, വലിയ അവസരമാണ്. അതൊരു അപൂർവ അവസരമാണ്. എന്റെ ദൈവമായ ഹനുമാൻ എന്നെ വ്യക്തിപരമായി ക്ഷണിച്ചതായി ഞാൻ കരുതുന്നു. ഞാൻ അത്തരമൊരു അതിരുകടന്ന വികാരത്തിന് വിധേയനാണ്. ഈ സമർപ്പണം, ഈ പ്രാൺ-പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്’ അദ്ദേഹം പറഞ്ഞു.


യാത്രയ്ക്ക് മുന്നോടിയായി രാം ചരണിന് ആരാധകരിൽ നിന്ന് പ്രത്യേക സമ്മാനങ്ങൾ ലഭിച്ചു. അയോധ്യയിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആർആർആർ താരത്തിന് പ്രത്യേകം തയ്യാറാക്കിയ ഹനുമാൻ വിഗ്രഹം ആണ് ആരാധകർ സമ്മാനിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ പ്രശസ്ത ശിൽപിയായ അമർനാഥ് നിർമ്മിച്ച 3 അടി നീളമുള്ള വെങ്കല വിഗ്രഹം ആണ് ആരാധകർ നൽകിയത്.

രാം ചരണും ചിരഞ്ജീവിയും അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ, കത്രീന കൈഫ്, രജനികാന്ത്, അനുപം ഖേർ തുടങ്ങിയ താരങ്ങൾക്കൊപ്പം ചേർന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്