'ദൈവം അനിശ്ചിതകാല സമരം ചെയ്യാന്‍ തീരുമാനിച്ചു, അത് കലക്കി പൊളി സാനം'

ലോകമെങ്ങും കൊറോണ ഭീതിയില്‍ നില്‍ക്കെ വ്യത്യസ്തമായൊരു ഫെയ്‌സ്ബുക്ക് കുറിപ്പുമായി നടന്‍ ബിബിന്‍ ജോര്‍ജ്. ദൈവത്തിന്റെ പേരില്‍ തമ്മിലടിക്കുന്നവര്‍ക്കുള്ള അവസാന മുന്നറിയിപ്പാണ് ഇതെന്നാണ് ബിബിന്‍ പറയുന്നത്. മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും മാസ്‌ക് മാറ്റുന്ന ദിവസമാണ് പേടിയെന്നും ബിബിന്‍ പറയുന്നു.

ബിബിന്റെ കുറിപ്പ്….

ദൈവത്തിന്റെ പൊളി…

ഭൂമിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു.

ദൈവത്തിന്റെ പേരില്‍ പിന്നങ്ങ് അടി തുടങ്ങി. കുത്തായി…വഴക്കായി.. കത്തിക്കല്‍ ആയി.

ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു.

ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാന്‍ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു.

No രക്ഷ…..

പ്രളയം കഴിഞ്ഞപ്പോള്‍ പിന്നേം തുടങ്ങി…

ഇടി.

അപ്പോള്‍ ദൈവം അവസാനത്തെ ടെക്നിക്ക് പുറത്തെടുത്തു.
ദൈവം അനിശ്ചിതകാല സമരം ചെയ്യാന്‍ തീരുമാനിച്ചു.

ചെറിയൊരു പേടിപ്പിക്കല്‍. അതുകൊണ്ടിപ്പോള്‍ ഇവിടെ, പള്ളി അടച്ചു.., അമ്പലം അടച്ചു. ആള്‍ ദൈവങ്ങള്‍ ഓടി ഒളിച്ചു. തൊട്ടു മുത്താന്‍ ആളില്ലാതായി.

മനുഷ്യനെ തിരിച്ചറിയാതിരിക്കാന്‍ മുഖത്തു മാസ്‌ക് ഇടുവിപ്പിച്ചു.

ഇപ്പോള്‍ മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല.

അത് കലക്കി…
പൊളി സാനം….

പേടിയിതാണ്….,
മാസ്‌ക് മാറ്റുന്ന ദിവസം..???

ദൈവം പറയുന്നത്, “ഇത് ലാസ്റ്റ് വാണിങ്ങാന്നാ”

നന്നായാല്‍…..

നന്നാവുവോ…?

നന്നാവുമായിരിക്കും….

ശ്രമിക്കാം.

ബിബിന്‍ ജോര്‍ജ്ജ്

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്