ഹണിമൂണ്‍ ഇല്ല, പകരം കേസും കോടതിയും പൊലീസ് സ്റ്റേഷനും..; ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ ബാലയും ഭാര്യയും

ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടന്‍ ബാലയും ഭാര്യ കോകിലയും. വിവാഹജീവിതത്തിലെ ആദ്യ വര്‍ഷത്തില്‍ തങ്ങള്‍ കടന്നുപോയത് മറ്റ് ദമ്പതികള്‍ക്കൊന്നും ഉണ്ടാകാത്ത സാഹചര്യങ്ങളിലൂടെയാണെന്നും, എന്നാല്‍ ഈ കാലയളവില്‍ പരസ്പരം വിട്ടുകൊടുക്കാതെ ഒന്നിച്ചു നിന്നുവെന്നും ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. തങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദിയും ഇരുവരും അറിയിച്ചു.

ബാലയുടെ നാലാം ഭാര്യയാണ് കോകില. 2024 ഒക്ടോബര്‍ 23ന് ആണ് ബാലയും കോകിലയും വിവാഹിതരായത്. എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ബാലയുടെ മാതൃസഹോദരന്റെ മകളാണ് തമിഴ്‌നാട് സ്വദേശിനിയായ കോകില.

”എല്ലാവര്‍ക്കും നമസ്‌കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികമാണിന്ന്. കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിച്ചു നോക്കുമ്പോള്‍ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരു വര്‍ഷം ഞങ്ങള്‍ കടന്നു പോയത്. പോസിറ്റിവ് ആയുള്ള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിന് പോകും.”

”ഈ ഒരു കൊല്ലത്തില്‍ കേസും കോടതിയും പൊലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചു. ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാല്‍ എത്ര കഷ്ടപ്പാട് വന്നാലും ഭാര്യയും ഭര്‍ത്താവും എന്ന നിലയില്‍ ഒരു നിമിഷം പോലും ഞങ്ങള്‍ രണ്ടു പേരും വിട്ടുകൊടുത്തിട്ടില്ല. ഞങ്ങള്‍ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബര്‍ 23 വരെയുള്ള ഒരു കൊല്ലം ഞങ്ങള്‍ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചത് പോലെയാണ്.”

”എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി. നന്ദി പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല. ഒരുപാട് സ്‌നേഹം അറിയിക്കുന്നു. നല്ലതുവരട്ടെ. നല്ല കാര്യങ്ങള്‍ നടക്കട്ടെ. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വര്‍ഷം തികയുമ്പോള്‍ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്‌നേഹം” എന്നാണ് ബാല പറയുന്നത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി