പെണ്ണിന്റെ അടുത്തു പോയി കാശ് ചോദിക്കുന്നവര്‍ ആണല്ല.. റേപ്പും കൊലപാതകവും ഒന്നും ചെയ്തവരല്ല സബ് ജയിലില്‍ കിടക്കുന്നത്: ബാല

സ്ത്രീധനം വാങ്ങിക്കുന്നവരെ ജയിലില്‍ അടക്കണമെന്ന് നടന്‍ ബാല. ണാകുളം സബ് ജയിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാല പ്രതികരിച്ചത്. ചെറിയ പ്രശ്‌നങ്ങള്‍ ചെയ്തവരാണ് സബ് ജയിലില്‍ കിടക്കുന്നത്, സ്ത്രീധനം ചോദിക്കുന്നവരെയാണ് ജയിലില്‍ ഇടേണ്ടത് എന്നാണ് ബാല പറയുന്നത്.

”ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പെട്ടാണ് ഇവര്‍ ജയിലില്‍ കിടക്കുന്നത്. റേപ്പും കൊലപാതകവും ഒന്നും ചെയ്തവരല്ല സബ് ജയിലില്‍ ഉള്ളത്. അവര്‍ ഡിപ്രഷനില്‍ നിന്നും മുക്തരാകാനാണ് തന്നാലാകും പോലെ സഹായിച്ചത്. സ്ത്രീധനം ചോദിക്കുന്നതൊക്കെ ക്രൈം ആണ്.”

”പെണ്ണിന്റെ അടുത്തു പോയി കാശ് ചോദിക്കുന്നവര്‍ ആണല്ല, അവനെയൊക്കെ തൂക്കി ജയിലില്‍ ഇടണം” എന്നാണ് പരിപാടിക്ക് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, അടുത്ത സിനിമയില്‍ താന്‍ ജയില്‍ പുള്ളി ആയാണ് അഭിനയിക്കുന്നതെന്ന് ബാല ജയിലില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഈ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ജയില്‍ പുള്ളികള്‍ എല്ലാം തന്നെക്കാളും സുന്ദരന്മാരുമായിരിക്കുന്നു എന്ന് പറഞ്ഞാണ് ബാല സംസാരിച്ചു തുടങ്ങിയത്. നിങ്ങളില്‍ ഒരാളെ പോലെ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ ബാല പിന്നീട് കരള്‍ രോഗത്തെ അതിജീവിച്ചതിനെ കുറിച്ചാണ് സംസാരിച്ചത്.

”വലിയൊരു സര്‍ജറി കഴിഞ്ഞതാണ്. ഞാന്‍ മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വരെ വിശ്വസിച്ചതാണ്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ അത്ഭുതം സംഭവിച്ചു. എന്റെ ചേച്ചി ചോദിച്ച ആ ഒരു മണിക്കൂര്‍ സമയം കൊണ്ടാണ് ബോഡിയില്‍ മാറ്റം സംഭവിച്ചത്. മരിച്ചുകിടന്ന ബോഡിയിലേക്ക് മാറ്റങ്ങള്‍ അരമണിക്കൂറിനുള്ളില്‍ സംഭവിച്ചു.”

”അങ്ങനെ പത്തുമണിക്കൂറിനുള്ളില്‍ ശരീരം വീണ്ടും പഴയ രീതിയിലാകാന്‍ തുടങ്ങി. ഒപ്പറേഷന്‍ കഴിഞ്ഞു ജീവനും കിട്ടി. അടുത്തിടെയാണ് ഞാന്‍ പതിനേഴ് വയസ്സില്‍ മരിക്കേണ്ട ആളാണെന്ന് തുറന്നു പറയുന്നത്. എട്ടുതവണയാണ് ഞാന്‍ മരണത്തെ അതിജീവിച്ചെത്തിയത്. ഞാന്‍ സ്വയം തീരുമാനിച്ചു ഞാന്‍ മരിക്കേണ്ട ആളല്ലെന്ന്.”

‘ജയിലില്‍ കിടക്കുമ്പോള്‍ ആളുകള്‍ കരുതും ഇത് ശിക്ഷ ആണെന്ന്. എന്നാല്‍ അങ്ങനെ അല്ല, ഇതൊരു പുനര്‍ചിന്തനത്തിനുള്ള സമയം ആയി കാണലാണ് ശരി. നിങ്ങള്‍ ആഘോഷിക്കൂ, സങ്കടത്തോടെ ഇരിക്കരുത്. നിങ്ങള്‍ ഇവിടെ നിന്നും പുറത്തുപോകുമ്പോള്‍ നല്ലൊരു വ്യക്തിയായി പുറത്തേക്ക് പോകുമെന്ന് ചിന്തിക്കൂ, ലോകം നിങ്ങള്‍ക്ക് ബഹുമാനം നല്‍കും. നിങ്ങള്‍ ചിരിച്ചാല്‍ എല്ലാവരും ചിരിക്കും.”

”നിങ്ങള്‍ ഡിപ്രഷനില്‍ നിന്നും മാറാന്‍ സ്‌പോര്‍ട്‌സ് ഒക്കെ ചെയ്യണം. ചെസ്സും, കാരംസും ഒക്കെ കളിക്കണം. ഞാന്‍ എല്ലാം കൊടുത്തുവിടാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം. എനിക്ക് അറിയാം ഒറ്റപ്പെടല്‍ എന്താണ് എന്ന്, നിങ്ങള്‍ എത്രയും വേഗം പുറത്തിറങ്ങട്ടെ ലോകം തന്നെ കൂടെ ഉണ്ടാകും” എന്നാണ് ബാല പറഞ്ഞത്.

Latest Stories

'ഇന്ത്യ സെമി ഫൈനലിലേക്ക് പ്രവേശിക്കില്ല, വെസ്റ്റ് ഇൻഡീസ്, സൗത്ത് ആഫ്രിക്ക എന്നി ടീമുകൾ കയറും'; പ്രവചിച്ച് മുൻ പാക് താരം

അഭിഷേകല്ല, ടി-20 ലോകകപ്പിൽ ഓപ്പണറാകാൻ ഏറ്റവും അർഹൻ സഞ്ജു സാംസണാണ്: അനിൽ കുംബ്ലെ

അഭിഷേകും കിഷനുമല്ല, എതിർ ടീം ഭയക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ശിവം ദുബെയാണ്: സുനിൽ ഗവാസ്കർ

അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെ തകർത്ത് ഓസീസ്; തിരികെ എയർപോർട്ടിലേക്ക്

പെരിഞ്ഞനം ഊർജ സ്വയംപര്യാപ്തതാ മാതൃക ദേശീയ ശ്രദ്ധ നേടുന്നു; മുംബൈ കാലാവസ്ഥാ ഉച്ചകോടിയിൽ വിശദമായ ചർച്ച

'ആത്മഹത്യയുടെ വക്കിലെത്തിയെന്ന് തന്ത്രി പറഞ്ഞു, എന്തിന് ഇങ്ങനെ ക്രൂശിക്കണം?'; തന്ത്രിക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

മിനിമം ശമ്പളം 40,000 രൂപയാക്കണം; സംസ്ഥാനത്ത് നാളെ നഴ്‌സുമാരുടെ പണിമുടക്ക്

വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

'കേരളം പ്രത്യേക രാജ്യമല്ല, സംസ്ഥാനമാണ്'; കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാരിനെതിരെ പ്രകാശ് ജാവ്‌ദേക്കർ

'ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും'; കേരള സ്റ്റോറി 2യ്ക്കെതിരെ വേടൻ