റോഡില്‍ ഇറങ്ങി ബോംബ് എറിയുന്നതിലും നല്ലതല്ലേ, ഫെയ്‌സ്ബുക്കില്‍ വന്നു നാല് തെറി വിളിച്ച് വിഷമം തീര്‍ക്കുന്നത്: ആഷിഖ് അബു

സിനിമയുടെ പേരിലും മറ്റു കാര്യങ്ങളിലും നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള സംവിധായകനാണ് ആഷിഖ് അബു. ആദ്യമൊക്കെ വളരെ പ്രശ്‌നമായിരുന്നു എിലും ഇന്ന് സൈബര്‍ അറ്റാക്ക് കിട്ടാത്തവരായി നാട്ടില്‍ ആരുമില്ല എന്നാണ് ആഷിഖ് അബു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സ്ത്രീപക്ഷ വാദം ഉന്നയിക്കുമ്പോള്‍, രാഷ്ട്രീയ പ്രസ്താവനകള്‍ മുന്നോട്ടു വയ്ക്കുമ്പോളെല്ലാം സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന വ്യക്തി എന്ന നിലയില്‍ ആഷിഖ് എങ്ങനെ അവയെ നോക്കി കാണുന്നു എന്ന ചോദ്യത്തോടാണ് സംവിധായകന്‍ പ്രതികരിച്ചത്.

ആദ്യമൊക്കെ വളരെ പ്രശ്‌നമായിരിന്നുവെങ്കിലും ഇന്ന് സൈബര്‍ അറ്റാക്ക് കിട്ടാത്തവരായി ആരുണ്ട് നാട്ടില്‍..? റോഡില്‍ ഇറങ്ങി ബോംബ് എറിയുന്നതിലും നല്ലതല്ലേ, ഫെയ്‌സ്ബുക്കില്‍ വന്നു നാല് തെറി വിളിച്ച് അയാളുടെ വിഷമം തീര്‍ക്കുന്നത്.

അല്ലെങ്കില്‍ അവര്‍ തെരുവില്‍ ഇറങ്ങുകയും അടിയുണ്ടാക്കുകയും വീടിനു ബോംബെറിയുകയും ഒക്കെ ചെയ്യും. ഒരാളുടെ ദേഷ്യം തീരുന്നത് അങ്ങനെയാണെങ്കില്‍, എല്ലാം അങ്ങനെയങ്ങു തീരട്ടെ. നമ്മള്‍ അത് സീരിയസ് ആയി എടുക്കാതിരുന്നാല്‍ മതി. ആള്‍ക്കാര്‍ ചീത്ത പറയുന്നത് നമ്മുടെ വീട്ടില്‍ വന്നിട്ടില്ലല്ലോ.

അതുകൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷം കിട്ടുന്നെകില്‍ കിട്ടട്ടെ… ഇത്തരം ഒരു പ്ലാറ്റ്‌ഫോമുകള്‍ ഇല്ലെങ്കില്‍ ആളുകള്‍ റോഡില്‍ ഇറങ്ങുകയാണ് പതിവ്. അങ്ങിനെ നോക്കുമ്പോള്‍ യുദ്ധങ്ങളൊക്കെ സൈബര്‍ ആകട്ടെ എന്നാണ് പറയാനുള്ളത്. അവിടെ ജീവഹാനിയുമില്ല ആറ്റംബോംബുമില്ല എന്നാണ് ആഷിഖ് അബു പറയുന്നത്.

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ സംവിധായകന് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയപ്പോഴും ശക്തമായ സൈബര്‍ ആക്രമണം ആഷിഖിന് നേരെ നടന്നിരുന്നു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്