പക അത് വീട്ടാനുള്ളതാണ്; ബേസില്‍ ജോസഫിനോട് പ്രതികാരം ചെയ്ത് ടൊവിനോ തോമസ്

മലയാള സിനിമ ലോകത്ത് ഏറെ ജനപ്രീതി നേടിയ താരമാണ് ബേസില്‍ ജോസഫ്. താരത്തിന്റെ നിഷ്‌കളങ്കമായ ചിരിയും കുസൃതികളും മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്. സംവിധായകനെന്ന നിലയിലും നടനെന്ന തരത്തിലും മലയാളികളുടെ പ്രിയ താരത്തിന് പറ്റിയ ഒരു അമിളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോര്‍സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായിയിരുന്നു. ഫോര്‍സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ ഉണ്ടായിരുന്നു.

സമ്മാനദാന ചടങ്ങില്‍ ഫോര്‍സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. ഇതോടെ ചമ്മിയെന്നു മനസിലായ ബേസില്‍ ആരും കാണാതെ കൈ പതിയെ താഴ്ത്തി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

വൈറല്‍ ആയ വീഡിയോയ്ക്ക് താഴെ ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി ഇട്ടത് സംഭവം കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു. അതിന് താഴെ ബേസില്‍ ടൊവിനോയ്ക്കുള്ള മറുപടിയും നല്‍കി ‘ നീ പക പോക്കുകയാണല്ലേടാ’എന്നായിരുന്നു ബേസിലിന്റെ കമന്റ്. എന്നാല്‍ അതിന് മറുപടിയായി ടൊവിനോ എത്തിയിരിക്കുകയാണ്. ‘കരാമ ഈസ് എ ബീച്ച്’ എന്ന മറുപടിയോടെ ഇരുവരും അത് അവസാനിപ്പിച്ചു.

മുന്‍പ് ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ബേസില്‍ ജോസഫ് എത്തിയ സമയത്ത് പൂജാരി ആരതി നല്‍കിയപ്പോള്‍ കൈ നീട്ടിയ ടൊവിനോയെ കാണാതെ പൂജാരി പോയിരുന്നു. സംഭവം കണ്ട ബേസില്‍ താരത്തെ നോക്കി ചിരിക്കുകയും തുടര്‍ന്ന് പരിഹസിക്കുകയും ചെയ്ത വീഡിയോ അന്ന് വൈറല്‍ ആയിരുന്നു.

Latest Stories

IND VS ENG: തിരക്കുകൂട്ടുന്ന കാര്യത്തിൽ അവൻ ഷാഹിദ് അഫ്രീദിയെ പോലെ: ഇന്ത്യൻ താരത്തെ പാകിസ്ഥാൻ മുൻ കളിക്കാരനുമായി താരതമ്യം ചെയ്ത് ശ്രീലങ്കൻ ഇതിഹാസം

കൂലിയിൽ രജനിക്ക് എതിരാളി ആമിറോ, ലോകി എന്നടാ പണ്ണ പോറെ, ആവേശം നിറച്ച് എറ്റവും പുതിയ പോസ്റ്റർ, ആരാധകരുടെ പ്രവചനം ഇങ്ങനെ

‘വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി, ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം'; പിന്തുണയുമായി മന്ത്രി ആർ ബിന്ദു

'കണ്ണീരായി ബിന്ദു.... നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിനെ യാത്രയാക്കി നാട്

നിപ, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; പൂനെയില്‍ നിന്നുള്ള സ്ഥിരീകരണത്തിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടി, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

IND VS ENG: എന്റെ... എന്റെ... എന്ന് മാത്രമാണ് എപ്പോഴും അവന്റെ ചിന്ത, അതിനാൽ ഈ കളിയിലും അവനിൽനിന്ന് പിഴവുകൾ പ്രതീക്ഷിക്കാം; ഇന്ത്യൻ താരത്തെ കുറിച്ച് സങ്കക്കാര

പോക്സോ കേസ് പ്രതിയെ പുതിയ പടത്തിൽ നൃത്തസംവിധായകനാക്കി, നയൻതാരയ്ക്കും വിഘ്നേഷ് ശിവനും രൂക്ഷവിമർശനം, പ്രതികരിച്ച് ​ഗായിക ചിന്മയിയും

കോട്ടയം മെഡിക്കൽ കോളേജ് അപകടം; പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നു; ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു