'ഒട്ടും പ്രതീക്ഷിക്കാത്ത വിയോഗം, ഉൾക്കൊള്ളാനാകുന്നില്ല... അവസാനം കണ്ടപ്പോൾ നല്ല ഉത്സാഹം ആയിരുന്നു'; ഉർവശി

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടതെന്നും ഉർവശി പറഞ്ഞു. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത് എന്നും ഉർവശി പറഞ്ഞു.

അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊർജം കണ്ടപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് സങ്കടവും വിഷമവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെയെന്നും ഉർവശി പറഞ്ഞു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.

Latest Stories

'മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു, തീരാ നഷ്ട്ടമാണ്... ഈ വിടവ് ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ല'; അനുശോചിച്ച് മന്ത്രി കെബി ഗണേഷ് കുമാർ

'വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമ്മിക്കപ്പെടും, ആത്മാവിന് മുക്തി ലഭിക്കട്ടെ'; ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് ഗവർണർ

നടൻ ശ്രീനിവാസൻ അന്തരിച്ചു

'സഞ്ജുവിനെ പുറത്തിരുത്തിയാണ് അവന്മാർ ആ ചെക്കന് അവസരങ്ങൾ കൊടുത്തുകൊണ്ടിരുന്നത്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'സഞ്ജുവിന്റെ അഴിഞ്ഞാട്ടം'; ഒറ്റ സിക്സറിൽ സ്വന്തമാക്കിയത് ചരിത്ര നേട്ടം

‘ശബരിമല സ്വർണകൊള്ളയിലെ ഇ ഡി അന്വേഷണത്തെ ബിജെപി സ്വാഗതം ചെയ്യുന്നു, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം’; എം ടി രമേശ്‌

'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം, എസ്ഐടി കുറ്റവാളികളെ ഒഴിവാക്കുന്നു'; വിമർശിച്ച് ഹൈക്കോടതി

ആണവ ചൂതാട്ടം: ഉത്തരവാദിത്വം പിൻവലിച്ച്, ലാഭം സുരക്ഷിതമാക്കി, ആണവ അപകടത്തിന്റെ ഭാരം ജനങ്ങളിലേക്ക് മാറ്റുന്ന SHANTI ബിൽ

ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾക്ക് ജാമ്യമില്ല; എൻ വാസു, മുരാരിബാബു, കെഎസ് ബൈജു എന്നിവരുടെ ജാമ്യ ഹർജി തള്ളി