'മലപ്പുറത്ത് അന്ന് നടന്ന ആ സംഭവമാണ് പിന്നീട് എന്‍റെ സിനിമയായത്'; ഹിറ്റ് ചിത്രങ്ങളുടെ അണിയറ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

തന്‍റെ സിനിമാ ജീവിതത്തിലെ ഹിറ്റ് ചിത്രങ്ങളുടെ അണിയറ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്. മലപ്പുറത്ത് നടന്ന ഒരു സംഭവത്തില്‍ നിന്നാണ് തന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പട്ടാളത്തിന്‍റ കഥ എഴുതിയത്. ‘മീശ മാധവനും’ ‘മറവത്തൂര്‍ കനവും’ ‘ചന്ദ്രനുദിക്കുന്ന ദിക്കും’ ‘രണ്ടാം ഭാവവും’ എല്ലാം പുറത്തിറങ്ങി നില്‍ക്കുന്ന സമയത്ത് അതുവരെ പറ‍ഞ്ഞിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഒരു കഥ പറയണം എന്ന ആഗ്രഹത്തിലാണ് ‘പട്ടാളം’ സിനിമ ചെയ്യുന്നത്.

മലപ്പുറം കോഴിച്ചെനയില്‍ നടന്ന ഒരു സംഭവമാണ് ‘പട്ടാള’ത്തിന്‍റെ കഥ എഴുതുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മിലിട്ടറി സിനിമ എന്നത് അതുവരെ കശ്മീരിലും മറ്റുമാണ് നടന്നിരുന്നത്. കേരളത്തിൽ ഒരു മിലിട്ടറി ഓപ്പറേഷനുള്ള സാധ്യതയൊന്നുമില്ലല്ലോ. റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് മലപ്പുറത്തെ കോഴിച്ചെനയിൽ ക്യാംപ് ചെയ്യാനെത്തിയപ്പോൾ അതിനെതിരെ അവിടെ വലിയ പ്രക്ഷോഭമൊക്കെ നടന്നിരുന്നു.

പക്ഷേ പത്തുവർഷം കഴിഞ്ഞ് അവർ തിരിച്ചുപോകുമ്പോൾ, പോകരുതെന്നു പറഞ്ഞായിരുന്നു നാട്ടുകാരുടെ സമരം. അതിൽനിന്നാണ് ‘പട്ടാളം’ എന്ന സൂപ്പർ ഹിറ്റ് ഉണ്ടായത്’.’രസികൻ’ തിരുവനന്തപുരത്തെ ഒരു തെരുവിന്‍റെ കഥയായിരുന്നുവെന്നും ‘ചാന്തുപൊട്ട്’ കടപ്പുറം പശ്ചാത്തലത്തിൽ എഴുതിയതാണെന്നും ലാല്‍ ജോസ് പറഞ്ഞു.

ആക്‌ഷൻ ഹീറോ സ്റ്റാർഡമിൽ നിൽക്കുമ്പോഴാണ് സുരേഷ് ഗോപിയെ വെച്ച് രണ്ടാം ഭാവം എടുക്കുന്നതെന്നും ദിലീപ് ചെറിയ നടനായി നില്‍ക്കുമ്പോഴാണ് ദിലീപിനെ വെച്ച് ‘മീശ മാധവന്‍’ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ