'ഊള ബാബുവിനെ പോലെ ആകരുത്; യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. സിനിമ മേഖലയില്‍ നിന്ന് പരസ്യപിന്തുണയുമായി രംഗത്ത് വരുന്ന ആദ്യ ആളാണ് റിമ. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡബ്ല്യൂസിസി ഇറക്കിയ പ്രസ്താവന റിമ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.

വിജയ് ബാബുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മീമുകളും റിമ പങ്കുവച്ചിട്ടുണ്ട്. ‘ഊള ബാബുവിനെ പോലെയാകരുത്’ എന്ന തലക്കെട്ടോടെ നിരവധി മീമുകളാണ് പ്രചരിക്കുന്നത്. ഊള ബാബു ബലാത്സംഗത്തെ അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു. ഇരയെ അപമാനിക്കുന്നു. റേപ് എന്ന് പറയുമ്പോള്‍ സെക്‌സ് എന്ന് കേള്‍ക്കുന്നു. അപരിചിതര്‍ക്കിടയില്‍ നടന്നാല്‍ മാത്രമേ അത് ബലാത്സംഗമാണെന്ന് അംഗീകരിക്കൂ. എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിങ്ങള്‍ ഊള ബാബുവിനെ പോലെയാകരുത് എന്ന ആശയം പങ്കുവയ്ക്കുന്ന കാര്‍ട്ടൂര്‍ പോസ്റ്ററാണ് റിമ സ്വന്തം പേജില്‍ പങ്കുവച്ചിരിക്കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും, പുതിയ സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിയ്ക്ക് പിന്നിലെ കാരണമെന്നുമാണ് വിജയ് ബാബു പറയുന്നത്. പൊലീസും മാധ്യമങ്ങളുമായി ഒത്തുകളിക്കുകയാണ്. തന്റെ കൈവശം ഉള്ള തെളിവുകള്‍ ഹാജരാക്കാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും വിജയ് ബാബു പറഞ്ഞു.

കേസില്‍ പരാതിക്കാരിയുടെ മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ സാന്നിധ്യവും ഇരയെ ചൂഷണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും മനസിലായിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞു. ഇരയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചതായി കണ്ടെത്തി. വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സിനിമ മേഖലയില്‍ ഉള്ളവര്‍ ഉള്‍പ്പടെ എട്ട് പേരുടെ മൊഴി രേഖപ്പടുത്തിയിട്ടുണ്ട്. കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി