രാത്രി ഷൂട്ട് ചെയ്യാത്ത നടന്മാരുണ്ട്, ഒരു സ്ത്രീ ഇതേ ആവശ്യം ഉന്നയിച്ചാല്‍ എന്തിനാണ് പ്രശ്‌നമാക്കുന്നത്: യാമി ഗൗതം

എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്ന ദീപിക പദുക്കോണിന്റെ ആവശ്യത്തെ പിന്തുണച്ച് നടി യാമി ഗൗതം. എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുകയും രാത്രി ഷൂട്ടുകള്‍ ഒഴിവാക്കുകയും ചെയ്യുന്ന അഭിനേതാക്കള്‍ പതിറ്റാണ്ടുകളായി സിനിമയിലുണ്ട്. ഒരു നടി ഇതേ ആവശ്യം ഉന്നയിക്കുമ്പോള്‍ അത് ഒരു പ്രശ്‌നമായി മാറുന്നത് എന്തുകൊണ്ടാണ് എന്നാണ് യാമി പറയുന്നത്. സിനിമയുടെ ചിത്രീകരണം എട്ട് മണിക്കൂറായി നിജപ്പെടുത്തണം എന്ന ദീപികയുടെ നിലപാട് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തെലുങ്ക് ചിത്രങ്ങളായ സ്പിരിറ്റ്, കല്‍ക്കി 2 എന്നിവയില്‍ നിന്നും ദീപികയെ ഒഴിവാക്കിയിരുന്നു. ”മറ്റേതൊരു മേഖലയെയും പോലെ ഒരു സമയപരിധി ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഞങ്ങളുടെ രംഗം അല്‍പം വ്യത്യസ്തമാണ്. ലൊക്കേഷനുകള്‍, അനുമതികള്‍, ക്രമീകരണങ്ങള്‍, മറ്റ് നടീ-നടന്മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.”

”അതിനാല്‍ സമയപരിധി എന്ന ഈ ആശയം, ഒരു നടനും നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള സഹകരണത്തെയും ധാരണയെയും ആശ്രയിച്ചിരിക്കും. ഇത് പതിറ്റാണ്ടുകളായി സംഭവിക്കുന്ന ഒന്നാണ്. ദിവസം എട്ട് മണിക്കൂര്‍ മാത്രം ഷൂട്ട് ചെയ്യുന്ന, ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്യുന്ന, രാത്രി ഷൂട്ട് ചെയ്യാത്ത നടന്മാരുണ്ട്. ഇത് സംവിധായകനും നിര്‍മ്മാതാവും നടനും തമ്മില്‍ മുന്‍കൂട്ടി തീരുമാനിക്കുന്നതാണ്.”

”അപ്പോള്‍ ഒരു നടി ഇതേ കാര്യം പറയുമ്പോള്‍ അത് എന്തിന് ഒരു വിഷയമാകുന്നു? നമ്മളെല്ലാം വളരെ വിചിത്രമായ സാഹചര്യങ്ങളില്‍ കലയും വികാരങ്ങളും സൃഷ്ടിക്കുന്ന മനുഷ്യരാണ്. അതിനാല്‍, നിര്‍മ്മാണത്തിന് അനുയോജ്യമാണെങ്കില്‍ സമയം ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ഞാന്‍ കരുതുന്നു. യോജിച്ചതാണെങ്കില്‍ അവര്‍ മുന്നോട്ട് പോകും, അല്ലെങ്കില്‍ പോകില്ല” എന്നാണ് യാമി പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി