എന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്, ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണം: രാഖി സാവന്ത്

അമ്മയാകാനും മാതൃത്വം അനുഭവിക്കാനുമുള്ള കാത്തിരിപ്പിലാണ് താനെന്ന് രാഖി സാവന്ത്. തന്റെ അണ്ഡം ശിതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണം എന്നാണ് രാഖി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

“”എന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണം. “വിക്കി ഡോണര്‍” (വന്ധ്യത നേരിടുന്നവര്‍ക്ക് ബീജദാനം ചെയ്യുന്നത് ആസ്പദമാക്കി ഒരുക്കിയ ചിത്രം) രീതിയില്‍ എനിക്ക് താത്പര്യമില്ല. സിംഗിള്‍ മദറാകേണ്ട. പക്ഷേ അതെങ്ങിനെ സംഭവിക്കുമെന്നറിയില്ല. ഇതിനൊരു വഴി തെളിയുമെന്ന് കരുതുന്നു”” എന്നാണ് രാഖിയുടെ വാക്കുകള്‍.

ഹിന്ദി ബിഗ് ബോസ് 14-മത് സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു രാഖി. ടോപ് ഫൈവ് മത്സരാര്‍ത്ഥിയായ രാഖി 14 ലക്ഷം രൂപ വാങ്ങി പുറത്തേക്ക് പോവുകയായിരുന്നു. ബാങ്ക് ബാലന്‍സ് പൂജ്യമാണ്, തനിക്ക് ഇപ്പോള്‍ ആവശ്യം പണമാണെന്നും രാഖി പറഞ്ഞു. ഷോയില്‍ വച്ച് തന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതനാണെന്നും അതില്‍ ഒരു കുഞ്ഞുണ്ടെന്നും രാഖി പറഞ്ഞിരുന്നു.

2019ല്‍ ആയിരുന്നു വിദേശ വ്യവസായിയായ റിതേഷിനെ വിവാഹം ചെയ്തുവെന്ന് പറഞ്ഞ് രാഖി രംഗത്തെത്തിയിരുന്നു. വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച താരം ഭര്‍ത്താവിന്റെ ചിത്രം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഒരുപാട് കാരണങ്ങളാല്‍ വിവാഹം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇനി ഒരുമിച്ച് ജീവിക്കുമോ അതോ പിരിയുമോ എന്നൊന്നും അറിയില്ല എന്നാണ് താരം പറയുന്നത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്