ഒരു രൂപ പോലും എനിക്ക് വേണ്ട.. 'രാമായണ'ത്തില്‍ നിന്നുള്ള പ്രതിഫലം കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക്: വിവേക് ഒബ്‌റോയ്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ സിനിമയില്‍ അഭിനയിച്ചതിന് താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിട്ടില്ലെന്ന് നടന്‍ വിവേക് ഒബ്‌റോയ്. പ്രതിഫലത്തുക കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കായി സംഭാവന ചെയ്യുമെന്നാണ് വിവേക് പറയുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനാവുന്ന ചിത്രത്തില്‍ രാവണന്റെ സഹോദരനായ വിഭീഷണന്റെ വേഷത്തിലാണ് വിവേക് എത്തുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രതിഫലത്തെ കുറിച്ച് വിവേക് സംസാരിച്ചത്. നിര്‍മ്മാതാവായ നമിത്തിനോട് ഇതിനെ കുറിച്ച് സംസാരിച്ചതായാണ് വിവേക് പറഞ്ഞത്. ”ഈ സിനിമയ്ക്ക് എനിക്ക് പ്രതിഫലമായി ഒരു രൂപ പോലും വേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ വിശ്വസിക്കുന്ന ഒരു ലക്ഷ്യത്തിനായി, അതായത് കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കായി, സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

”നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു, ഇത് ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ എത്തിക്കുമെന്ന് കരുതുന്നതിനാല്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. രാമായണം പുരാണമാണോ ചരിത്രപരമാണോ എന്ന കാര്യത്തില്‍ എപ്പോഴും ഒരു തര്‍ക്കമുണ്ട്. അത് ചരിത്രപരമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.”

”അതിന്റെ ഭാഗമാകുന്നത് വളരെ മികച്ച തീരുമാനമായിരുന്നു. നടന്‍മാരായ നമിത്, നിതേഷ്, യാഷ്, രാകുല്‍ പ്രീത് സിങ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. എനിക്ക് ഇനിയും രണ്ട് ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. രാമായണത്തിലൂടെ നിര്‍മ്മാതാവ് നമിതും നിതേഷും യഥാര്‍ത്ഥത്തില്‍ ഭാരതീയ സിനിമയെ ആഗോള വേദിയിലേക്ക് ഉയര്‍ത്തുകയാണ്.”

”ഹോളിവുഡ് ഇതിഹാസങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഉത്തരമായിരിക്കും രാമായണം. വിഎഫ്എക്‌സിന്റെ കാര്യത്തില്‍ ഏകദേശം ഏഴ് മുതല്‍ എട്ട് വരെ ഓസ്‌കര്‍ നേടിയ ഒരു കമ്പനിയുമായി അവര്‍ ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ ഇതിനകം തന്നെ അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ വേരുകളുള്ള ഒരു ഇതിഹാസത്തെ ഉള്‍ക്കൊള്ളാന്‍, രാമായണത്തേക്കാള്‍ വലുതും മികച്ചതുമായ മറ്റൊന്നില്ല” എന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി