ഹിറ്റുകള്‍ ഉണ്ടായിട്ടും സിനിമ ഇല്ല, ഞാന്‍ ലോബിയിംഗിന്റെ ഇരയാണ്.. ഇപ്പോള്‍ മറ്റ് ബിസിനസുകള്‍ ചെയ്യുന്നു: വിവേക് ഓബ്‌റോയ്

ലൂസിഫര്‍, കടുവ എന്നീ മലയാളം സിനിമകളിലെ വില്ലനായി എത്തിയ മോളിവുഡിലും ഏറെ പരിചിതനാണ് ബോളിവുഡ് താരം വിവേക് ഓബ്‌റോയ്. ഒരു കാലത്ത് ബോളിവുഡില്‍ ഏറെ ഹിറ്റ് സിനിമകള്‍ വിവേകിന്റെതായി എത്തിയിട്ടുണ്ടെങ്കിലും അധികം അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നു. ബോളിവുഡില്‍ താന്‍ ലോബിയിംഗിന് ഇരയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിവേക് ഒബ്റോയ്.

”ഞാന്‍ കുറച്ചുകാലമായി മറ്റ് ചില ബിസിനസുകള്‍ ചെയ്യുകയാണ്. എന്റെ സിനിമകള്‍ ഹിറ്റായിരുന്ന ഒരു കാലഘട്ടം ജീവിതത്തില്‍ ഉണ്ടായിരുന്നു. എന്റെ പ്രകടനം അഭിനന്ദിക്കപ്പെട്ടിട്ടും മറ്റ് കാരണങ്ങളാല്‍ ഒരു റോളും ലഭിക്കാതായി. നമ്മള്‍ ഒരു സിസ്റ്റത്തിന്റെയും ലോബിയുടെയും ഇരയാകുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്.”

”ഇത്തരം ഒരു അവസ്ഥയില്‍, വിഷാദത്തിലാകുക അല്ലെങ്കില്‍ അതൊരു വെല്ലുവിളിയായി എടുത്ത് നിങ്ങളുടെ സ്വന്തം വിധി എഴുതുക, ഈ രണ്ട് ഓപ്ഷനേ നിങ്ങളുടെ മുന്നിലുണ്ടാകൂ. മറ്റൊരു പാത തിരഞ്ഞെടുത്ത് ബിസിനസ് ആരംഭിക്കാനാണ് ഞാന്‍ തീരുമാനിച്ചത്” എന്നാണ് വിവേക് ഓബ്‌റോയ് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മുമ്പ് നടന്‍ സല്‍മാന്‍ ഖാനുമായി വിവേക് ഒബ്റോയ് പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇത് താരത്തിന്റെ കരിയറിനെ ബാധിക്കുകയും ചെയ്തു. ഐശ്വര്യ റായ്‌യുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു 2003ല്‍ പത്രസമ്മേളനത്തിനിടെ വിവേക് ആരോപിച്ചത്.

സല്‍മാന്റെ ഇടപെടലില്‍ തന്റെ കരിയര്‍ തകര്‍ന്നുവെന്നും വിവേക് ആരോപിച്ചിരുന്നു. വിവേകിനൊപ്പം അഭിനയിക്കാന്‍ കത്രീന കൈഫ് വിസമ്മതിച്ചതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ വെബ് സീരിസുകളിലാണ് വിവേക് ഓബ്‌റോയ് അബിനയിക്കുന്നത് ‘ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്’ ആണ് വിവേക് നടന്റെതായി ഒടുവില്‍ പുറത്തെത്തിയ വെബ് സീരിസ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി