തിയേറ്ററില്‍ ദുരന്തമായി 'കശ്മീര്‍ ഫയല്‍സ്' സംവിധായകന്റെ 'ദി വാക്‌സിന്‍ വാര്‍'; ലക്ഷങ്ങളില്‍ ഒതുങ്ങി കളക്ഷന്‍

ബോക്‌സ് ഓഫീസില്‍ കിതച്ച് വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്‌സിന്‍ വാര്‍’. സെപ്തംബര്‍ 28ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ മൂന്നു കോടിയോളം രൂപ മാത്രമാണ് നേടിയത്. ആദ്യ ദിനത്തില്‍ 85 ലക്ഷം രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം ദിനങ്ങള്‍ 90 ലക്ഷവും മൂന്നാം ദിനം 1.50 കോടിയും ചിത്രം നേടിയെന്നാണ് വിവരങ്ങള്‍. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ നടത്തിയ ചെറുത്തു നില്‍പ്പിനെ കുറിച്ച് അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥയെന്ന വിശേഷണവുമായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

പങ്കജ് ത്രിപാഠിയുടെ ‘ഫുക്രി 3’, രാഘവ ലോറന്‍സിന്റെ ‘ചന്ദ്രമുഖി 2’ എന്നീ ചിത്രങ്ങളുമായാണ് വാക്സിന്‍ വാര്‍ മത്സരിക്കുന്നത്. മൂന്ന് ദിനങ്ങള്‍ കൊണ്ട് വാക്‌സിന്‍ വാര്‍ ചിത്രത്തിന് അഞ്ചുകോടി പോലും നേടാനാകാത്ത അവസ്ഥയില്‍ നില്‍ക്കുന്നത്.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദി കശ്മിര്‍ ഫയല്‍സി’ന് ശേഷം വിവേക് അഗ്‌നിഹോത്രി ഒരുക്കിയ ചിത്രമാണ് വാക്സിന്‍ വാര്‍. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്.

പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സും അഭിഷേക് അഗര്‍വാളും ചേര്‍ന്ന് അഗര്‍വാള്‍ ആര്‍ട്ടിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ