ഷീസാന്‍ തുനിഷയെ ചതിച്ചിരിക്കാം, പക്ഷെ അവനെ കുറ്റപ്പെടുത്താനാവില്ല..; വിവാദ പ്രസ്താവനയുമായി ഉര്‍ഫി

നടി തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടി ഉര്‍ഫി ജാവേദ്. ഡിസംബര്‍ 24ന് സീരിയല്‍ സെറ്റിലെ മേക്കപ്പ് റൂമിലാണ് തുനിഷ തൂങ്ങി മരിച്ചത്. സഹനടന്‍ ഷീസാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഡിപ്രഷനിലായിരുന്ന തുനിഷ സെറ്റില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

തങ്ങളുടെ വിലപ്പെട്ട ജീവന്‍ ആര്‍ക്കും വേണ്ടി നല്‍കരുതെന്ന് പറഞ്ഞ ഉര്‍ഫി, തുനിഷയുടെ മരണത്തിന് കാരണമായി നടന്‍ ഷീസാന്‍ ഖാനെ കുറ്റപ്പെടുത്താന്‍ കഴിയില്ലന്നും പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് നടി തന്റെ പ്രതികരണം പങ്കുവച്ചിരിക്കുന്നത്.

”തുനിഷയുടെ കാര്യത്തില്‍ എന്റെ രണ്ട് വാക്കുകള്‍; അതെ ഷീസന്‍ തെറ്റായിരിക്കാം, അവന്‍ അവളെ ചതിച്ചിരിക്കാം, പക്ഷേ അവളുടെ മരണത്തിന് അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നിങ്ങളുടെ കൂടെ നില്‍ക്കാത്ത ഒരാളെ ഒപ്പം നില്‍ക്കുന്നയാളായി കാണരുത്. പെണ്‍കുട്ടികളോടാണ് പറയുന്നത് ആരും, ഞാന്‍ പറയുന്നു നിങ്ങളുടെ വിലയേറിയ ജീവിതം ഇത്തരം ബന്ധത്തിന് വേണ്ടി നല്‍കരുത്.”

”ചിലപ്പോള്‍ ചില ബന്ധങ്ങള്‍ ലോകാവസാനമാണെന്ന് തോന്നിയെക്കാം. എന്നാല്‍ എന്നെ വിശ്വസിക്കൂ, അത് അങ്ങനെയല്ല. നിങ്ങളെ സ്‌നേഹിക്കുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുക അല്ലെങ്കില്‍ നിങ്ങളെ തന്നെ കഠിനായി സ്‌നേഹിക്കുക. നിങ്ങളെ തന്നെ നിങ്ങളുടെ ജീവിത്തിലെ ഹീറോയാക്കുക. ദയവായി കുറച്ച് സമയം നല്‍കുക.”

”ആത്മഹത്യ ചെയ്താലും കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല, അവശേഷിക്കുന്നവര്‍ കൂടുതല്‍ കഷ്ടപ്പെടുകയെ ഉള്ളൂ” എന്നാണ് ഉര്‍ഫി പറയുന്നത്. അതേസമയം, മകളുടെ വിയോഗം താങ്ങാന്‍ കഴിയാതെ സംസ്‌കാര ചടങ്ങിനിടെ അമ്മ തളര്‍ന്നുവീണ ഹൃദയഭേദകമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു