'അനുഷ്‌ക്കയെ കണ്ടപ്പോള്‍ രോമാഞ്ചം, ഭൂമി കോമഡിയാക്കി'; ബാഗമതി ഹിന്ദി റീമേക്ക് ട്രെയ്‌ലറിന് വിമര്‍ശനം

അനുഷ്‌ക്ക ഷെട്ടിയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രം “ബാഗമതി” ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലര്‍ പുറത്ത്. “ദുര്‍ഗമതി” എന്ന് പേരിട്ട ചിത്രത്തില്‍ ഭൂമി പെഡ്‌നേക്കര്‍ ആണ് ടൈറ്റില്‍ റോളിലെത്തുന്നത്. വലിയ വിമര്‍ശനങ്ങളാണ് ട്രെയ്‌ലറിന് നേരെ ഉയരുന്നത്. “”കാഞ്ചന ചിത്രം റീമേക്ക് ചെയ്ത് നശിപ്പിച്ചു പിന്നാലെ മറ്റൊന്നു കൂടി നശിപ്പിക്കാന്‍ ഒരുങ്ങുന്നു”” എന്നിങ്ങനെയുള്ള കമന്റുകളാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.

ഭൂമിയുടെ അഭിനയത്തെയും ചിലര്‍ ട്രോളുന്നുണ്ട്. അനുഷ്‌ക ഗംഭീരമാക്കിയ വേഷം ഇനി മാറ്റാര് ചെയ്താലും നന്നാകില്ല, അനുഷ്‌ക്കയുടെ ഡയലോഗുകള്‍ തീപാറും അതേസമയം, ഭൂമിയുടെ ഡയലോഗ് കേട്ടാല്‍ ചിരിപൊട്ടും എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ജയറാം ആണ് ബാഗമതിയില്‍ വില്ലന്‍ വേഷത്തിലെത്തിയത്. ദുര്‍മതിയില്‍ അര്‍ഷദ് വാസി ആണ് ഈ റോളിലെത്തുന്നത്. ജിഷു സെന്‍ഗുപ്ത, മഹി ഗില്‍, കരണ്‍ കപാടിയ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ബാഗമതി ഒരുക്കിയ ജി. അശോക് തന്നെയാണ് ദുര്‍ഗമതിയും സംവിധാനം ചെയ്യുന്നത്.

തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞതും സ്‌പെഷ്യലുമായ ചിത്രമാണ് ദുര്‍ഗമതി എന്നാണ് ഭൂമി ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്. ആമസോണ്‍ പ്രൈം വഴി ഡിസംബര്‍ 11ന് ആണ് ഒ.ടി.ടി. റിലീസ് ആയി ചിത്രം എത്തുന്നത്.

Latest Stories

'കൊലനടന്നത് ഇറാനിലായിരുന്നെങ്കിലോ?, മദ്ധ്യസ്ഥ ശ്രമങ്ങളോട് വഴങ്ങില്ല'; നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി

വായു മലിനീകരണത്തില്‍ വലഞ്ഞു ഡല്‍ഹി; എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലും 50% വര്‍ക്ക് ഫ്രം ഹോം, ലംഘിക്കുന്നവര്‍ക്ക് പിഴ

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണം; മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത, പരാതി നൽകി

'തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ വ്യാപക അക്രമം നടക്കുന്നു, ബോംബുകളും വടിവാളുകളുമായി സംഘങ്ങൾ അഴിഞ്ഞാടുന്നു'; വി ഡി സതീശൻ

'ചുണയുണ്ടെങ്കിൽ തെളിവുകൾ ഹാജരാക്ക്'; വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

തൊഴിൽ ഉണ്ടാക്കുന്ന കോർപ്പറേറ്റുകൾ, തൊഴിൽ നഷ്ടപ്പെടുന്ന രാജ്യം

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

'തിരഞ്ഞെടുപ്പ്‌ തോൽവിയിൽ സമനില തെറ്റിയ സിപിഎം "പോറ്റിയേ..." പാരഡിപ്പാട്ടിൽ കൈവിട്ടകളി കളിക്കുന്നു'; കേരളം ജാഗ്രത പുലർത്തണമെന്ന് വി ടി ബൽറാം