16 കോടി ലാഭം, ദീപികയുടെ പ്രതിഫലത്തിന്റെ പകുതി പോലും വേണ്ട, തൃപ്തിക്ക് ലഭിക്കുക ഈ തുക; പ്രതിഫലകണക്ക് പുറത്ത്

കൂടുതല്‍ പ്രതിഫലം ചോദിച്ചതിനാല്‍ ‘സ്പിരിറ്റ്’ ചിത്രത്തില്‍ നിന്നും ദീപിക പദുക്കോണിനെ മാറ്റി നടി തൃപ്തി ദിമ്രിയെ നായികയാക്കിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്. വലിയ പ്രതിഫലവും ലാഭവിഹിതവുമായിരുന്നു ദീപിക സിനിമയ്ക്കായി ആവശ്യപ്പെട്ടത്. മാത്രമല്ല, തെലുങ്ക് സംസാരിക്കാന്‍ താരം വിസമ്മതിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

പിന്നാലെയാണ് ദീപികയെ മാറ്റി തൃപ്തിയെ നായികയാക്കിതായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ പ്രഖ്യാപിച്ചത്. ഇതിനിടെ ദീപിക ആവശ്യപ്പെട്ട പ്രതിഫലവും തൃപ്തിക്ക് നല്‍കുന്ന പ്രതിഫലവുമാണ് ചര്‍ച്ചകളില്‍ നിറയുന്നത്. 20 കോടി രൂപയാണ് സ്പിരിറ്റിനായി ദീപിക ആവശ്യപ്പെട്ടത്. എന്നാല്‍ തൃപ്തി ദിമ്രിയുടെ പ്രതിഫലം 4 കോടി രൂപ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദീപികയെക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലമാണ് തൃപ്തി കൈപ്പറ്റുന്നത്. സന്ദീപ് റെഡ്ഡിക്കൊപ്പം തൃപ്തിയുടെ രണ്ടാമത്തെ ചിത്രമാണ് സ്പിരിറ്റ്. സന്ദീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ‘അനിമല്‍’ എന്ന ചിത്രത്തില്‍ തൃപ്തി നായികയായി എത്തിയിരുന്നു. ഈ സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്.

ഈ ചിത്രത്തിലെ അഭിനയിത്തിലൂടെ നാഷണല്‍ ക്രഷ് എന്ന വിശേഷണവും തൃപ്തിക്ക് ലഭിച്ചിരുന്നു. അതേസമയം, 2024 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയായിരുന്നു സ്പിരിറ്റ്. എന്നാല്‍ ദീപിക പദുകോണിന്റെ ഗര്‍ഭകാലം ചിത്രീകരണം മുന്നോട്ട് നീട്ടി. ഷെഡ്യൂളില്‍ പ്രശ്‌നം വന്നതിന് പിന്നാലെ പിന്മാറാന്‍ ദീപിക തയ്യാറെടുത്തിരുന്നു.

എന്നാല്‍ സംവിധായകന്‍ ദീപികയ്ക്ക് അനുയോജ്യമായ തരത്തില്‍ ചിത്രീകരണം മാറ്റുകയായിരുന്നു. എന്നാല്‍ കാത്തിരിപ്പിന് ഒടുവില്‍ ദീപികയെ മാറ്റി പടത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ഇതോടെ ഏറെ കാത്തിരുന്നു പ്രഭാസ്-ദീപിക കോമ്പോ ആരാധകര്‍ക്ക് നഷ്ടമാകും. പ്രഭാസും ദീപികയും ‘കല്‍ക്കി 2898 എഡി’യില്‍ ഒന്നിച്ചിരുന്നുവെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്