ഉത്തരവാദിത്വങ്ങള്‍ പങ്കുവെയ്ക്കാനുള്ളതാണ് 'ഞാന്‍ ജോലിക്ക് പോകുമ്പോള്‍ രണ്‍ബീര്‍ കുഞ്ഞിനെ നോക്കും'; ആലിയ ഭട്ട്

ആദ്യകണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും. ഇപ്പോഴിതാ അഭിനയ ജീവിതവും കുഞ്ഞിനെയും ഒരുപോലെ നോക്കി മുന്നോട്ട് പോകാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ആലിയ. പ്രസവശേഷം എത്രയും പെട്ടെന്ന് ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കണമെന്ന് രണ്‍ബീര്‍ തന്നോട് ആവശ്യപ്പെട്ടതായും ആലിയ പറയുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആലിയ. തങ്ങളുടെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനുള്ള ഉത്തരവാദിത്തം അച്ഛനും അമ്മയ്ക്കും ഒരുപോലെയാണെന്ന് ആലിയ പറയുന്നു. ഒരു കുട്ടിയുടെ വളർത്തലിൽ അമ്മ കൂടുതൽ ഇടപെടുന്ന പരമ്പരാഗത സാമൂഹിക മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തരവാദിത്തങ്ങൾ പങ്കിടാനാണ് ഇരുവരുടെയും തീരുമാനം.

ഒരു കുഞ്ഞ് വരുന്നതോടെ ജീവിതം കുറച്ചുകൂടി പുതുമയുള്ളതാകും. രണ്‍ബീര്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. കുഞ്ഞുണ്ടായിക്കഴിയുന്ന മാസം മുതല്‍ നീ ജോലിയില്‍ പ്രവേശിക്കൂ. ഒരു മാസം നീ ജോലിക്ക് പോകുക. ആ സമയത്ത് താന്‍ കുഞ്ഞിനെ നോക്കും. അതു കഴിഞ്ഞ് അടുത്ത മാസം താന്‍ ജോലിക്ക് പോകാം. ആ കാലയളവില്‍ നീ കുഞ്ഞിനെ നോക്കിയാല്‍ മതിയെന്നും അദ്ദേഹം എന്നോട് പറഞ്ഞെന്ന് ആലിയ പറഞ്ഞു.

തനിക്ക് വളരെ സന്തോഷം നല്‍കുന്ന വാക്കുകളായിരുന്നു അത്. ഉത്തരവാദിത്തങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ രണ്‍ബീറും യാതൊരു മടിയും കാണിക്കില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇനി വലിയ ഉത്തരവാദിത്തമാണ് വരാന്‍ പോകുന്നതെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിന് അര്‍ഥം തനിക്ക് ജോലിക്ക് പോകാം എന്നതാണ്. താന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ട ഒരു അവസ്ഥയില്ലെന്നും ആലിയ കൂട്ടിച്ചേർത്തു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്