സുശാന്തിന് മയക്കുമരുന്ന് വാങ്ങി നല്‍കി; കാമുകി റിയ ചക്രബര്‍ത്തിക്ക് എതിരെ കേസെടുത്ത് എന്‍.സി.ബി

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന് ലഹരിമരുന്ന് വാങ്ങിനല്‍കിയതിന് നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ കേസെടുത്ത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). നടന്റെ മരണത്തില്‍ റിയയ്ക്കും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയ്ക്കും പുറമേ 34 പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

സുശാന്ത് സിംഗിനുവേണ്ടി കഞ്ചാവ് വാങ്ങിയതിനും പണം നല്‍കിയതിനുമാണ് റിയയ്‌ക്കെതിരെ എന്‍സിബി കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. സമാനകേസില്‍ 2020ലും റിയ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

അറസ്റ്റിന് ഒരു മാസത്തിന് ശേഷം മുംബയ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 2020 ജൂണ്‍ 14നാണ് ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ ബോളിവുഡിലും ടെലിവിഷന്‍ രംഗത്തും മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് എന്‍സിബി വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു. സുശാന്തിന്റെ മരണം സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Latest Stories

സന്തോഷ് ജോര്‍ജിനെ നമ്പരുത്; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറയിലൂടെ ഒളിഞ്ഞു നോക്കി, ആ കാശു കൊണ്ട് കുടുംബം പോറ്റുന്നവന്‍; അധിക്ഷേപിച്ച് വിനായകന്‍

കേരളത്തില്‍ ഇന്ന് രവിലെ മുതല്‍ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം