അച്ഛന് ഏതൊക്കെ അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് നിനക്ക് അറിയില്ലേ കൊച്ചേ? സുഹാന ഖാനെ പരിഹസിച്ച് ബച്ചന്‍, വീഡിയോ വൈറല്‍!

അച്ഛന്‍ ഷാരൂഖ് ഖാന് ലഭിച്ച അവാര്‍ഡ് നേട്ടങ്ങളെ കുറിച്ച് ധാരണയില്ലാതെ മകള്‍ സുഹാന ഖാന്‍. അമിതാഭ് ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതി ഷോയില്‍ ഷാരൂഖിനെ കുറിച്ചുള്ള ചോദ്യത്തിന് തെറ്റായ മറുപടി പറഞ്ഞ് കുഴങ്ങിയിരിക്കുകയാണ് സുഹാന ഇപ്പോള്‍.

‘ദ ആര്‍ച്ചീസ്’ അഭിനേതാക്കളായ ഖുഷി കപൂര്‍, അഗസ്ത്യ നന്ദ, യുവരാജ് മെന്‍ഡ, മിഹിര്‍ അഹൂജ, വേദാങ് റെയ്ന എന്നിവര്‍ക്കും സംവിധായിക സോയ അക്തറിനും ഒപ്പമാണ് ക്രോര്‍പതി ഷോയില്‍ സുഹാന എത്തിയത്. ഈ എപ്പിസോഡില്‍ സുഹാനയോടും വേദാംഗിനോടും സോയയോടും ഷാരൂഖിനെ കുറിച്ച് ബച്ചന്‍ ഒരു ചോദ്യം ചോദിക്കുകയായിരുന്നു.

ഈ ബഹുമതികളില്‍ ഏതാണ് ഷാരൂഖ് ഖാന് ഇതുവരെ ലഭിക്കാത്തത് എന്നായിരുന്നു ചോദ്യം. (എ) പത്മശ്രീ, (ബി) ലെജിയന്‍ ഓഫ് ഓണര്‍, (സി), എല്‍ എറ്റോയില്‍ ഡി ഓര്‍, (ഡി) വോള്‍പ്പി കപ്പ്, എന്നിവയായിരുന്നു ബച്ചന്‍ നല്‍കിയ ഓപ്ഷനുകള്‍. ‘(എ) പത്മശ്രീ’ എന്നായിരുന്നു സുഹാനയുടെ മറുപടി.

സുഹാനയുടെ മറുപടി കേട്ട് അമിതാഭും വേദാംഗും ഞെട്ടി. തന്റെ പിതാവിന് ഏത് അവാര്‍ഡാണ് ലഭിച്ചതെന്ന് മകള്‍ക്ക് അറിവില്ലേ എന്ന് അമിതാഭ് പറഞ്ഞു. ഷാരൂഖ് ഖാനെ 2005ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ചോദ്യത്തിനുള്ള ശരിയായ ഉത്തരം ഓപ്ഷന്‍ (ഡി) വോള്‍പ്പി കപ്പ് എന്നായിരുന്നു.

ഈ ഷോയുടെ വീഡിയോ ക്ലിപ്പ് എത്തിയതോടെ സുഹാനയെ ട്രോളി കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വീഡിയോയില്‍ സുഹാനയെ കളിയാക്കുന്ന ബച്ചനെയും കാണാം. ”മുന്നില്‍ ഇരിക്കുന്നയാള്‍ സിനിമയില്‍ എന്റെ അച്ഛന്റെ വേഷം ചെയ്തിട്ടുണ്ട്..”

”അത് കൊണ്ട് എളുപ്പത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെടണം എന്ന് പറഞ്ഞാണ് അച്ഛന്‍ മകളെ ഇങ്ങോട്ട് പറഞ്ഞയച്ചത്, ഇപ്പോള്‍ ആ ഞാന്‍ അവളോട് എളുപ്പമുള്ള ഒരു ചോദ്യം ചോദിച്ചു, അതിന്റെ പോലും ഉത്തരം അറിയില്ല” എന്ന് പറഞ്ഞാണ് ബച്ചന്‍ സുഹാനയെ കളിയാക്കുന്നത്.

Latest Stories

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി