ആ ഫോട്ടോഗ്രാഫര്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാന്‍ വളരെയധികം സുന്ദരിയാണെന്ന് എനിക്ക് തോന്നി, പിന്നെയാണ് വിവാദമായത്; ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ശര്‍മ്മിള ടാഗോര്‍

അറുപതുകളില്‍ ബോളിവുഡിലെ മിന്നും താരമായിരുന്നു ശര്‍മ്മിള ടാഗോര്‍. കോഫി വിത്ത് കരണ്‍ ഷോയില്‍ എത്തിയപ്പോഴുള്ള ശര്‍മ്മിളയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകനും നടനുമായ സെയ്ഫ് അലിഖാനൊപ്പമാണ് ശര്‍മ്മിള ഷോയില്‍ എത്തിയത്.

അറുപതുകളില്‍ വിവാദമായ തന്റെ പ്രശസ്ത ബിക്കിനി ഷൂട്ടിനെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ശര്‍മ്മിള ഇപ്പോള്‍. ഒരു മാഗസിന് വേണ്ടിയായിരുന്നു ശര്‍മ്മിള ബിക്കിനി ഫോട്ടോഷൂട്ട് നടത്തിയത്. ഈ ഫോട്ടോഷൂട്ട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിനെ കുറിച്ചുള്ള കരണ്‍ ജോഹറുടെ ചോദ്യത്തോടാണ് ശര്‍മ്മിള പ്രതികരിച്ചത്.

ഫോട്ടോഗ്രാഫര്‍ക്ക് പോലും ആ ഫോട്ടോഷൂട്ട് ചെയ്യുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നല്ലോ എന്നാണ് കരണ്‍ ജോഹര്‍ ചോദിച്ചത്. ഇത് നിന്റെ അമ്മ തന്നെയാണോ എന്ന് തന്നോട് സ്‌കൂളിലെ സുഹൃത്തുക്കള്‍ ചോദിച്ചു എന്നാണ് സെയ്ഫ് അലിഖാന്‍ പറയുന്നത്.

”ഞാന്‍ ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിച്ചത്. അവിടെയുള്ള പിള്ളേര്‍ എന്നോട് ചോദിക്കുമായിരുന്നു, ഇത് നിന്റെ അമ്മ തന്നെയാണോ എന്ന്. അതില്‍ എനിക്ക് അഭിമാനമുണ്ട്” എന്നാണ് സെയ്ഫ് പറയുന്നത്. ഫോട്ടോഗ്രാഫര്‍ ആ ഫോട്ടോഷൂട്ട് ചെയ്യുന്നതിനിടെ ആശങ്കപ്പെട്ടിരുന്നുവെന്ന് ശര്‍മ്മിള വ്യക്തമാക്കുന്നുണ്ട്.

”അയാള്‍ ആശങ്കപ്പെടുന്നത് കണ്ടപ്പോള്‍ ഞാന്‍ വളരെയധികം സുന്ദരിയാണെന്ന് എനിക്ക് തോന്നിപ്പോയി. പിന്നീട് അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അതിനെ തെറ്റായി പലരും വ്യാഖ്യാനിച്ചു. അത് പുറത്തുവന്നപ്പോള്‍ ഫിലിംഫെയറിന്റെ ഭാഗമായി ഞാന്‍ ലണ്ടനില്‍ ആയിരുന്നു. അപ്പോള്‍ സംവിധായകനും നിര്‍മ്മാതാവുമായ ശക്തി സമാന്ത എന്നെ വിളിച്ചു. നിങ്ങള്‍ പെട്ടെന്ന് മടങ്ങി വരാമോ എന്ന് ചോദിച്ചു.”

”അത് വരെ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അതില്‍ ഞാന്‍ അസ്വസ്ഥയായി. അങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ഞാന്‍ പട്ടൗഡിയിലേക്ക് ടെലിഗ്രാം അയച്ചു. ഭര്‍ത്താവ് ടൈഗര്‍ പട്ടൗഡിക്ക് സന്ദേശമയച്ചു. എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും എല്ലാ പിന്തുണയും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു” എന്നാണ് ശര്‍മ്മിള പറയുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ