'പഠാന്‍' ഇഷ്ടമായില്ലെന്ന് കുട്ടി ആരാധിക; മറുപടിയുമായി ഷാരൂഖ് ഖാന്‍

‘പഠാന്‍’ ഇഷ്ടമായില്ലെന്ന് പറഞ്ഞ കുട്ടി ആരാധികയ്ക്ക് മറുപടിയുമായി ഷാരൂഖ് ഖാന്‍. 400 കോടി കളക്ഷന്‍ പിന്നിട്ട് സൂപ്പര്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ വൈറലായത്.

പഠാന്‍ ഇഷ്ടമായോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയുന്ന കുഞ്ഞിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ കുഞ്ഞ് ആരാധികയ്ക്ക് മറുപടിയുമായി ഷാരൂഖ് ഖാനും എത്തി. കുട്ടിപ്രേഷകരെ നിരശരാക്കാന്‍ കഴിയില്ല, കൂടുതല്‍ പ്രയത്‌നിക്കേണ്ടിയിരിക്കുന്നു എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

‘ദില്‍ വാലെ ദുല്‍ഹനിയ ലെ ജായേങ്കേ എന്ന എന്റെ ചിത്രം കുട്ടിയെ കാണിക്കൂ, ഇഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ അവള്‍ കുറച്ചു റൊമാന്റിക് ആയതു കൊണ്ടാവാം’ എന്നും ഷാരൂഖ് ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം, ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ബോളിവുഡിന്റെ തിരിച്ച് വരവായാണ് സിനിമാലോകം പഠാനെ കാണുന്നത്. ഹിന്ദിയില്‍ പഠാന്‍ സിനിമയേക്കാള്‍ കളക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങളായ ബാഹുബലിയുടെയും കെജിഎഫിന്റെയും മറികടക്കാനാണ് സാധ്യത. ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി