'ഇപ്പോള്‍ ഇങ്ങനൊരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല'; ഡോണ്‍ 3യില്‍ നിന്നും പിന്മാറി ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിംഗ് നായകനാകും

ബോളിവുഡിലെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ‘ഡോണ്‍’. 2011ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന് മൂന്നാം ഭാഗം വരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം പുറത്തു വന്നിരുന്നു. ഡോണ്‍ 2 പുറത്തിറങ്ങി, നീണ്ട 11 വര്‍ഷത്തിന് ശേഷമുള്ള ഈ വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു.

നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് നിര്‍മ്മാതാവ് റിതേഷ് സിദ്ധ്വാനി വ്യക്തമാക്കിയത്. എന്നാല്‍ ഷാരൂഖ് ഖാന്‍ ഡോണ്‍ 3യില്‍ ഉണ്ടാവില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഷാരൂഖിന് പകരം രണ്‍വീര്‍ സിംഗ് ആകും ഡോണ്‍ 3യില്‍ നായകനാവുക. താന്‍ ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമല്ല അത് എന്ന് അറിയിച്ചാണ് ഷാരൂഖ് ഡോണ്‍ 3യില്‍ നിന്നും പിന്‍മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് ചിത്രം രണ്‍വീറിലേക്ക് എത്തിയത്.

ഡോണ്‍ ഫ്രഞ്ചേസി ഉടമകളായ എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ വിജയ ചിത്രങ്ങളായ ‘ദില്‍ ധടക്‌നെ ദോ’, ‘ഗല്ലി ബോയ്’ എന്നീ ചിത്രങ്ങളിലെ നായകനായിരുന്നു രണ്‍വീര്‍. അധികം വൈകാതെ എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് രണ്‍വീറിനെ നായകനാക്കി ഡോണ്‍ 3 ഔദ്യോഗികമായി പ്രഖ്യാപിക്കും.

Latest Stories

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി