ഞാന്‍ വിമാനം വാങ്ങിയാല്‍ അടുത്ത ചിത്രം; ഷാരൂഖ് ഖാനോട് മണിരത്‌നം, മറുപടിയുമായി താരം

താന്‍ വിമാനം വാങ്ങിയാല്‍ ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യുമെന്ന് മണിരത്‌നം. സംവിധായകന്‍ തമാശയായി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 26 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദില്‍സേ’ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഷാരൂഖിനെയും മണിരത്നത്തെയും ആദരിച്ച ഒരു ചടങ്ങിലാണ് ഇരുവരും സംസാരിച്ചത്.

വേണമെങ്കില്‍ ‘ഛയ്യ ഛയ്യ’ വിമാനത്തിന് മുകളിലും കളിക്കാന്‍ തയാറാണ് എന്നാണ് ഷാരൂഖ് പറയുന്നത്. ഇതോടെ താന്‍ വിമാനം വാങ്ങുമ്പോള്‍ അവസരം തരാം എന്നാണ് മണിരത്‌നം പറയുന്നത്. ”മണി സാര്‍, ഇപ്പോള്‍ എന്ത് പറയുന്നു, എല്ലാം ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നു. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്, യാജിക്കുകയാണ്.”

”ഞാന്‍ നിങ്ങളോട് എപ്പോഴും പറയാറുണ്ട്, എന്നോടൊപ്പം ഒരു സിനിമ ചെയ്യൂ എന്ന്. ഞാന്‍ സത്യം ചെയ്യുന്നു, നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ ‘ഛയ്യ ഛയ്യ’ക്കായി വിമാനത്തിന് മുകളില്‍ നൃത്തം ചെയ്യും” എന്നാണ് ഷാരൂഖ് പറയുന്നത്. ഇതിന് മറുപടിയായി ‘ഞാന്‍ ഒരു വിമാനം മേടിക്കുമ്പോള്‍’ എന്നാണ് മണിരത്‌നം തമാശയായി പറയുന്നത്.

‘എന്നാല്‍ ഞാന്‍ ഒരു വിമാനം മേടിച്ചാലോ?’ എന്ന് ഷാരൂഖ് മണിരത്‌നത്തോട് തിരിച്ച് ചോദിക്കുന്നുമുണ്ട്. അതിന് ‘ഞാന്‍ ചെയ്യാം’ എന്നാണ് സംവിധായകന്റെ മറുപടി. ‘മണി, എന്റെ സിനിമകള്‍ ഇപ്പോള്‍ എങ്ങനെയാണ് പോകുന്നതെന്ന് അറിയാമല്ലോ? വിമാനം വിധൂരമല്ല, ഞാന്‍ വരുന്നു’ എന്നും ഷാരൂഖ് പറയുന്നുണ്ട്.

‘ഞാന്‍ ശരിയാക്കിത്തരാം, വിഷമിക്കേണ്ട’ എന്നാണ് മണിരത്‌നം മറുപടി പറയുന്നത്. അതേസമയം, ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങളിലൂടെ 1000 കോടി കളക്ഷന്‍ നേടി തകര്‍ന്നു കിടന്ന ബോളിവുഡിനെ കൈപിടിച്ചുയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഡങ്കി’ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Latest Stories

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി

ആ സംഘടനയെ ശരിയല്ല; ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി