ആരാധന മൂത്ത് കൈയില്‍ പിടിച്ചു വലിച്ച് യുവതി; ദേഷ്യം കടിച്ചമര്‍ത്തി സല്‍മാന്‍- വീഡിയോ വൈറല്‍

സിനിമാതാരങ്ങളെ കാണുമ്പോള്‍ ആരാധകരുടെ പരിസരം മറന്നുള്ള പെരുമാറ്റം സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല. നേരത്തെ നടന്‍ വിജയ് ദേവരകൊണ്ടയെ പ്രമോഷന്‍ പരിപാടിക്കിടെ ആരാധകന്‍ വേദിയില്‍ കയറി പരിധി വിട്ട് പെരുമാറി താരത്തെ മറിച്ചിട്ടത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഒരു യുവതി കൈയില്‍ കയറി പിടിച്ചു വലിക്കുന്നതും അതിലുള്ള താരത്തിന്റെ അനിഷ്ടവും പ്രകടമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സല്‍മാന്‍ ഖാന്‍ “ഹം ആപ്കെ ഹേ കോന്‍” എന്ന ചിത്രം റിലീസിനെത്തി 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷമായി സംഘടിപ്പിച്ച പ്രത്യേക പ്രദര്‍ശനത്തിലാണ് സംഭവം. പരിപാടിക്കായി സല്‍മാന്‍ നടന്നു നീങ്ങുമ്പോള്‍ ചുവന്ന ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ താരത്തിന്റെ കൈയില്‍ കടന്നു പിടിച്ച് വലിക്കുകയായിരുന്നു. പെട്ടെന്നു തന്നെ യുവതിയില്‍ നിന്ന് കൈ വേര്‍പെടുത്തിയ സല്‍മാന്റെ മുഖത്ത് അനിഷ്ടം വ്യക്തമായിരുന്നു. തുടര്‍ന്ന് സല്‍മാന്റെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് യുവതിയെ മാറ്റുകയായിരുന്നു.

https://www.instagram.com/p/B0_EfDtHRvj/?utm_source=ig_web_copy_link

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സല്‍മാനെ അനുകൂലിച്ചാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ഒരു സ്ത്രീ ആയതിനാലാണ് സല്‍മാന്‍ അവരെ തല്ലാതിരുന്നത് എന്നും മറ്റുമാണ് പ്രതികരണങ്ങള്‍.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന