രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ നായിക ബ്രിട്ടീഷ് പോണ്‍ താരം; സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍ താരം

വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. എന്നാല്‍ ഇത്തവണ രാം ഗോപാല്‍ വാര്‍ത്തയില്‍ നിറയുന്നത് താന്‍ പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിലാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് പോണ്‍സ്റ്റാര്‍ മിയ മല്‍കോവയാണ്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍ സ്റ്റാറാണ് മിയ.

ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് എന്ന പേരില്‍ പോണ്‍ സ്റ്റാര്‍ മിയ മല്‍കോവയെ കേന്ദ്രകഥാപാത്രമാക്കി രാം ഗോപാല്‍ വര്‍മ്മ ഡോക്യു ഡ്രാമ സംവിധാനം ചെയ്തിരുന്നു. യൂറോപ്പില്‍ വച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ മിയ ട്വിറ്ററിലൂടെ പങ്കുവച്ചുരിക്കുകയാണ്.

ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത് പോണ്‍ സ്റ്റാര്‍ ആണ് താനെന്നും ആദ്യത്തേത് സണ്ണി ലിയോണ്‍ ആണെന്നുമായിരുന്നു മിയ പോസ്റ്ററിനൊപ്പം കുറിച്ചത്.

വളരെ നല്ല അനുഭവമാണ് ആ സിനിമ തനിയ്ക്ക് നല്‍കിയത്. സണ്ണി ലിയോണുമായി ചേര്‍ന്ന് ചിത്രമൊരുക്കിയിട്ടില്ല, എന്നാല്‍ ഗോഡ്, സെക്സ്, ആന്റ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. സണ്ണി ലിയോണുമായി ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്തിട്ടില്ലെങ്കിലും മേരി ബേട്ടി സണ്ണി ലിയോണ്‍ ബന്നാ ചാഹ്താഹെ എന്ന പേരില്‍ ആര്‍ജിവി ഹ്രസ്വ ചിത്രമൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ സണ്ണി ലിയോണിനെ പ്രതിപാദിച്ച് രാം ഗോപാല്‍ വര്‍മ്മ കുറിച്ച ട്വീറ്റ് ഏറെ വിവാദമായിരുന്നു. സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകളും പുരുഷന്‍മാര്‍ക്ക് സന്തോഷം നല്‍കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ ട്വീറ്റ് വിവാദമായതോടെ ക്ഷമാപണം നടത്തി തലയൂരുകയായിരുന്നു ആര്‍ജിവി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ