രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

രണ്ടാം ഭര്‍ത്താവ് ആദില്‍ ദുറാനിയുമായുള്ള നിയമപോരാട്ടത്തിനിടെ നടി രാഖി സാവന്തും ആദ്യ ഭര്‍ത്താവ് റിതേഷും ഒന്നിച്ചതായി റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഇരുവരും പാപ്പരാസികളുടെ മുന്നില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ആദില്‍ ഖാന്‍ രാഖിക്കെതിരെ നുണ പ്രചാരണം നടത്തിയതായും രാഖിയുടെ ജാമ്യപേക്ഷ തള്ളിയെന്ന് ആദില്‍ പറഞ്ഞത് തെറ്റാണെന്നും റിതേഷ് ആരോപിച്ചു.

”അയാള്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ്. കോടതി വിധിയെ കുറിച്ച് അയാള്‍ പറഞ്ഞതില്‍ തെളിവുകള്‍ ഒന്നുമില്ല. സ്വന്തം അഭിപ്രായങ്ങളാണ് അയാള്‍ മാധ്യമങ്ങളോട് വിളിച്ച് പറയുന്നത്” എന്നാണ് രാഖി ഉടന്‍ അറസ്റ്റിലാകുമെന്ന ആദിലിന്റെ വാദത്തോട് പ്രതികരിച്ച് റിതേഷ് പറഞ്ഞത്.

രാഖി ഇന്ത്യയില്‍ സുഖമായി തന്നെയാണ് കഴിയുന്നതെന്നും റിതേഷ് വ്യക്തമാക്കി. രാഖിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയെന്നും നാല് ആഴ്ചക്കകം മുംബൈ പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെന്നും ആദില്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വീഡിയോ പങ്കുവച്ചിരുന്നു.

അതേസമയം, രാഖിയും രണ്ടാം ഭര്‍ത്താവ് ആദിലും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. വേര്‍പിരിഞ്ഞതിന് ശേഷം ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച് രാഖി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പിന്നാലെ രാഖിക്കെതിരെ ആദിലും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. 2019ല്‍ ആയിരുന്നു രാഖി റിതേഷിനെ വിവാഹം ചെയ്തത്. 2022ല്‍ വിവാഹമോചിതയായ ശേഷം, അതേ വര്‍ഷം തന്നെ ആദില്‍ ഖാന്‍ ദുറാനിയെ നടി വിവാഹം ചെയ്യുകയായിരുന്നു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ