'പ്രളയം.. സര്‍വ്വ നാശം വിതയ്ക്കുന്ന പ്രളയം..', മലയാളത്തില്‍ തുടങ്ങുന്ന ബോളിവുഡ് ട്രെയ്‌ലര്‍; കൊടൂര വില്ലനായി പൃഥ്വിരാജ്; 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ടീസര്‍

അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് ചിത്രത്തില്‍ കൊടൂര വില്ലനായി പൃഥ്വിരാജ്. ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ ആണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ‘പ്രളയം സര്‍വ്വ നാശം വിതയ്ക്കുന്ന പ്രളയം’, എന്ന പൃഥ്വിരാജിന്റെ സംഭാഷണങ്ങളോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. എന്നാല്‍ പൃഥ്വിരാജിന്റെ ലുക്ക് ടീസറില്‍ വ്യക്തമാക്കുന്നില്ല.

ഇന്ത്യന്‍ സൈനികരായാണ് അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും വേഷമിടുന്നത്. ഇരുവരുടെ വന്‍ ആക്ഷന്‍ രംഗങ്ങള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രം അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം ചെയ്യുന്നത്. മാനുഷി ചില്ലര്‍, സൊനാക്ഷി സിന്‍ഹ, അലയ എഫ് എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

നിലവില്‍ ജോര്‍ദ്ദാനില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഏപ്രിലില്‍ ഈദ് റിലീസ് ആയാണ് ചിത്രം എത്തുക. പൂജ എന്റര്‍ടെയ്‌മെന്റും ആസ് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡ്, ലണ്ടന്‍, യുഎഇ എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു.

അതേസമയം, പൃഥ്വിരാജിന്റെ മൂന്നാം ബോളിവുഡ് അങ്കമാണ് ‘ബഡേമിയാന്‍ ഛോട്ടേ മിയാന്‍’. ‘അയ്യ’ എന്ന സിനിമയിലൂടെ 2012ല്‍ ആണ് പൃഥ്വിരാജ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അയ്യ പൃഥ്വിരാജിന്റെ കരിയറില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വന്നില്ല. ചിത്രം പരാജയമായിരുന്നു.

2017ല്‍ എത്തിയ ‘നാം ശബ്ന’ എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍ മുഖം കാണിച്ചത്. എന്നാല്‍ ഈ സിനിമയിലൂടെയും താരത്തിന് ബോളിവുഡില്‍ തിളങ്ങാനായില്ല. അതുകൊണ്ട് തന്നെ തന്റെ മൂന്നാമത്തെ ബോളിവുഡ് സിനിമയ്ക്കായി പ്രതീക്ഷയോടെയാണ് താരം ഒരുങ്ങിയിരിക്കുന്നത്.

Latest Stories

ആമിർ അലിയായി പൃഥ്വിരാജ്, വൈശാഖ് ചിത്രം ഖലീഫയ്ക്ക് തുടക്കം, ഒരുങ്ങുന്നത് ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ

'കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ചു, രൂപമാറ്റം വരുത്തി'; 19കാരൻ അറസ്റ്റിൽ

'എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണം'; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ്യന്തര സെക്രട്ടറി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

'അമ്മ' തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുളളവർ

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി