'നിരപരാധിയായ ഒരു കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പില്‍ ഇടുന്നത് എന്തിന്? ഇത് കുറ്റവാളികളെ സൃഷ്ടിക്കുകയാണ്'; ആര്യന്‍ ഖാനെ പിന്തുണച്ച് നടി പൂജ ബേദി

ആര്യന്‍ ഖാന് ജാമ്യാപേക്ഷ ഒക്ടോബര്‍ 20 വരെ നീട്ടിവച്ച സാഹചര്യത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ പൂജ ബേദി. എന്തിനാണ് നിരപരാധിയായ കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പില്‍ ഇടുന്നത് എന്നാണ് പൂജ ബേദി ട്വീറ്റ് ചെയ്തിരിക്കുന്നത്.

”ആര്യന്‍ ഖാനില്‍ നിന്നും ലഹരിമരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍, നിരപരാധിയായ ഒരു കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പില്‍ ഇടുന്നത് എന്തിന്? ഒരു കാരണവുമില്ലാതെ ജയിലില്‍ കിടക്കുന്ന മാനസികനില തളര്‍ത്തും. നീതിന്യായ വ്യവസ്ഥയ്ക്ക് ഒരു വലിയ നവീകരണം ആവശ്യമാണ്… നിരപരാധികളെ ശിക്ഷിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നു” എന്നാണ് പൂജ ബേദിയുടെ ട്വീറ്റ്.

ആര്യന്‍ ഖാനെ കുട്ടി എന്ന് വിശേഷിപ്പിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ആര്യന്റെ ഇന്നത്തെ അതേ പ്രായത്തിലായിരുന്നു ഷാരൂഖ് തന്റെ കരിയര്‍ തുടങ്ങിയത്. ഇുപത്തി മൂന്നാം വയസില്‍ തന്നെയാണ് ഒളിമ്പിക്‌സില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയത്. എങ്കിലും ആര്യന്‍ ഖാന്‍ മാത്രം കുട്ടിയാണ് എന്നാണ് ഒരു കമന്റ്.

Pooja Bedi objected to 23-year-old Aryan Khan being jailed ‘for no valid reason’.

ഒരു കാരണവുമില്ലാതെയാണ് ആര്യനെ ജയിലില്‍ അടച്ചതെന്ന മറുപടിയാണ് പൂജ നല്‍കുന്നത്. മുംബൈയിലെ ആര്‍തര്‍ ജയിലിലാണ് ആര്യന്‍ ഖാന്‍ ഇപ്പോഴുള്ളത്. ജയില്‍ നിന്നുള്ള ഭക്ഷണമോ വെള്ളമോ ആര്യന്‍ കഴിക്കുന്നില്ലെന്നും, ജയില്‍ കാന്റീനിലെ ബിസ്‌ക്കറ്റും പുറത്ത് നിന്നും കൊണ്ടു പോയ വെള്ളവും മാത്രമാണ് ഭക്ഷണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, ആര്യന്‍ ഖാന് എന്‍സിബി കസ്റ്റഡിയിലിരിക്കെ കൗണ്‍സിലിംഗ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ സഹായിക്കുമെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ആര്യന്‍ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest Stories

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി