ഇന്ത്യയില്‍ ലോക്ഡൗണും യാത്രാവിലക്കും, തുര്‍ക്കിയില്‍ എത്തിയത് എങ്ങനെ? പരിനീതിയോട് ആരാധകര്‍; മറുപടിയുമായി താരം

തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിച്ച് നടി പരിനീതി ചോപ്ര. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംശയവുമായി ആരാധകരും എത്തി. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് കോവിഡ് കാലത്ത് തുര്‍ക്കിയില്‍ എങ്ങനെയെത്തി എന്ന് പരിനീതി വ്യക്തമാക്കിയത്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാല്‍ ഇന്ത്യയില്‍ പലയിടത്തും ലോക്ഡൗണും യാത്രാവിലക്കുമുണ്ട്. ഈ സാഹചര്യത്തില്‍ പരിനീതി എങ്ങനെ തുര്‍ക്കിയില്‍ എത്തി എന്നാണ് പലര്‍ക്കും അറിയേണ്ടത്. മാര്‍ച്ച് മുതല്‍ താന്‍ ഇന്ത്യക്ക് പുറത്തായിരുന്നു എന്നാണ് താരം പറയുന്നത്.

“”ഇന്ത്യയില്‍ നിന്നും മിക്കവര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഞാന്‍ ഇത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, മാര്‍ച്ച് മുതല്‍ ഞാന്‍ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ ഭാഗ്യത്തെ ഞാന്‍ നിസാരമായി കാണുന്നുമില്ല”” എന്ന് പരിനീതി വ്യക്തമാക്കി.

അസൂയ തോന്നുന്നു എന്നാണ് പരിനീതിയുടെ പ്രിയങ്ക ചോപ്ര ചിത്രങ്ങള്‍ക്ക് കമന്റായി കുറിച്ചത്. “സന്ദീപ് ഔര്‍ പിങ്കി ഫറാര്‍” എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രമാണ് പരിനീതിയുടെതായി അടുത്തിടെ റിലീസ് ചെയ്തത്. അര്‍ജുന്‍ കപൂര്‍ നായകനായ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

Latest Stories

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു