വിവാദചിത്രം 'പദ്മാവത്' പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്ററില്‍ കര്‍ണിസേനയുടെ അഴിഞ്ഞാട്ടം

വിവാദചിത്രം “പദ്മാവത്” പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്ററില്‍ കര്‍ണിസേനയുടെ അഴിഞ്ഞാട്ടം. തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ബീഹാറിലെ മുസഫര്‍പൂരിലാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിട്ടത്.

സഞ്ജയ ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിനു ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ വിവിധ സംഘടനകളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു രജ്പുത് സംഘടനാ തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞിരുന്നു.

ചിത്രത്തിനു വ്യാപകമായ എതിര്‍പ്പുകള്‍ രജപുത് കര്‍ണ്ണിസേനയുടെ ഭാഗത്തു നിന്നു ഉണ്ടായതിനെ തുടര്‍ന്ന് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ബിജെപി സര്‍ക്കാരുകളാണ് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. ഇതിനു എതിരെ നിര്‍മാതാക്കളായ വിയകോം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചിത്രത്തിന്റെ വിലക്ക് നീക്കിയിരുന്നു. ഈ മാസം 25 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്