ദീപികയുടെത് ന്യായമായ ആവശ്യം, അത് ആവശ്യപ്പെടാനുള്ള സ്ഥാനത്ത് അവര്‍ എത്തിയതില്‍ എനിക്ക് സന്തോഷം..; പിന്തുണയുമായി മണിരത്‌നം

സന്ദീപ് റെഡ്ഡി വംഗ ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദീപിക പദുക്കോണ്‍. ‘സ്പിരിറ്റ്’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി ദീപിക വലിയ പ്രതിഫലം ലാഭവിഹിതത്തിന്റെ ഭാഗവും സമയവും ആവശ്യപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയത്. പിന്നാലെ സിനിമയില്‍ നിന്നും ദീപികയെ മാറ്റി തൃപ്തി ദിമ്രിയെ നായികയാക്കിയിരുന്നു.

നടി വൃത്തികെട്ട പിആര്‍ ഗംയിം കളിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകനും രംഗത്തെത്തിയതോടെ ദീപികയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു. ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം ഇപ്പോള്‍. എട്ട് മണിക്കൂര്‍ ജോലി സമയം വേണമെന്ന അവരുടെ അഭ്യര്‍ത്ഥനയെ ‘ന്യായമായ ആവശ്യമാണ്’ എന്ന് മണിരത്‌നം വ്യക്തമാക്കി.

”അത് ന്യായമായ ഒരു ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ അത് ആവശ്യപ്പെടാന്‍ കഴിയുന്ന സ്ഥാനത്ത് എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ അത് പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നു. അത് ചോദിക്കുന്നത് യുക്തിരഹിതമായ കാര്യമല്ല, മറിച്ച് ഒരു അനിവാര്യതയാണ്.”

”അത് മുന്‍ഗണനയായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ അത് അംഗീകരിക്കുകയും മനസിലാക്കുകയും അതിന് ചുറ്റും പ്രവര്‍ത്തിക്കുകയും വേണം” എന്നാണ് മണിരത്‌നം ന്യൂസ് 18നോട് പ്രതികരിച്ചത്. അതേസമയം, സ്പിരിറ്റിന്റെ കഥ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് പേര് വെളിപ്പെടുത്താത്ത ഒരു നടനെയും സംവിധായകന്‍ വിമര്‍ശിച്ചു.

ദീപികയാണ് സിനിമയുടെ കഥ ചോര്‍ത്തിയത് എന്ന് പേരെടുത്ത് പറയാതെ സന്ദീപ് റെഡ്ഡി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് മണിരത്‌നം പ്രതികരിച്ചത്. ‘ഒരു യുവ അഭിനേതാവിനെ കുറ്റപ്പെടുത്തി എന്റെ കഥയെ പുറത്തുവിടുന്നതാണോ നിങ്ങളുടെ സ്ത്രീവാദം?’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു സന്ദീപിന്റെ വിമര്‍ശനം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി