നടന്‍ അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ് പൊസിറ്റീവ്‌

നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ നടിയും കാമുകിയുമായ മലൈക അറോറയ്ക്കും രോഗം സ്ഥിരീകരിച്ചു. മലൈകയുടെ സഹോദരിയും നടിയുമായ അമൃതയാണ് ഇക്കാര്യം ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്. പിന്നാലെ കോവിഡ് സ്ഥിരീകരിച്ച വിവരം മലൈക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

“”ഇന്ന് കൊറോണ പോസിറ്റീവായി, പക്ഷെ എനിക്ക് സുഖമാണെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ലക്ഷണങ്ങളൊന്നുമില്ല, എന്നാല്‍ കോവിഡ് മാനദണ്ഡങ്ങളും എന്റെ ഡോക്ടര്‍മാരുടെയും അധികാരികളുടെയും നിര്‍ദേശപ്രകാരം ക്വാറന്റൈനിലാണ്. എല്ലാവരും ശാന്തരായും സുരക്ഷിതരായും തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി”” എന്നാണ് മലൈകയുടെ പോസ്റ്റ്.

https://www.instagram.com/p/CE0wWvgho51/?utm_source=ig_embed&utm_campaign=loading

കഴിഞ്ഞ ദിവസമാണ് തനിക്ക് കോവിഡ് പൊസിറ്റീവായ വിവരം അര്‍ജുന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. “”കൊറോണ പൊസിറ്റീവായ വിവരം നിങ്ങളെ എല്ലാവരേയും അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് കുഴപ്പൊന്നുമില്ല. ലക്ഷണങ്ങളും ഉണ്ടായില്ല. ഡോക്ടര്‍മാരുടെയും അധികാരികളുടെയും ഉപദേശപ്രകാരം ഞാന്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.””

“”നിങ്ങളുടെ പിന്തുണയ്ക്കായി ഞാന്‍ എല്ലാവര്‍ക്കും മുന്‍കൂട്ടി നന്ദി പറയുന്നു. വരു ദിവസങ്ങളില്‍ എന്റെ ആരോഗ്യത്തെ കുറിച്ച് നിങ്ങളെ അറിയിക്കും. അസാധാരണമായ കാലമാണ്. മനുഷ്യരാശി ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്””എന്നയിരുന്നു അര്‍ജുന്റെ പോസ്റ്റ്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്