'പോണ്‍ താരം സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? പിന്നെ എന്തിനാണ് ഉര്‍ഫിയെയും നിയയെയും വിമര്‍ശിക്കുന്നത്?'; വിവാദ ട്വീറ്റുമായി കെ.ആര്‍.കെ

ഉര്‍ഫി ജാവേദിനെ പോലെ തന്നെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നിയ ശര്‍മ്മ. ഉര്‍ഫി ജാവേദിനെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറഞ്ഞ വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനിടെ നടന്‍ കമല്‍ ആര്‍ ഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

ഉര്‍ഫിയെയും നിയ ശര്‍മയെയും തങ്ങളുടെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നവരെ സണ്ണി ലിയോണിനെ ചൂണ്ടിക്കാണിച്ചാണ് കെആര്‍കെ വിമര്‍ശിച്ചിരിക്കുന്നത്. ഉര്‍ഫിയെയും നിയയെയും പിന്തുണയ്ക്കുകയാണെന്ന തോന്നലുണ്ടാക്കി, സണ്ണി ലിയോണാണ് ഇതിനൊക്കെ കാരണം എന്നായിരുന്നു കെആര്‍കെ പറഞ്ഞത്.

”ഇപ്പോള്‍ എന്തിനാണ് ഉര്‍ഫിയെയും നിയയെയും മറ്റ് മേഡേണ്‍ പെണ്‍കുട്ടികളേയും വിമര്‍ശിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ക്ക് എല്ലാം പ്രചോദനമായി മാറിയ സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? നിങ്ങള്‍ ഒരു പോണ്‍ താരത്തെ (രണ്ടു ദിവസം മുമ്പ് വരെ പോണ്‍ സിനിമകള്‍ വിറ്റ) നല്ല പെണ്‍കുട്ടിയായി കണക്കാക്കുമ്പോള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണ്” എന്നാണ് കെആര്‍കെയുടെ ട്വീറ്റ്.

വിഷയത്തില്‍ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ആദ്യ വായനയില്‍ കെആര്‍കെ നിയയെയും ഉര്‍ഫിയെയും പിന്തുണച്ചതാണെന്ന് തോന്നുമെങ്കില്‍ അങ്ങനെയല്ല എന്നാണ് പലരും പ്രതികരിക്കുന്നത്. സണ്ണി ലിയോണിന് എതിരെയുള്ള കടന്നാക്രമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഉര്‍ഫി ആയാലും നിയ ആയാലും സണ്ണി ലിയോണായാലും വസ്ത്രവും അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഇവര്‍ക്ക് എല്ലാവര്‍ക്കും എതിരെ നടക്കുന്നത് സദാചാര ആക്രമണമാണെന്നും ചിലര്‍ കമന്റ് ചെയ്തു. അതേസമയം, ഉര്‍ഫിയുടെ വസ്ത്രധാരണം യുവാക്കളെ വഴി തെറ്റിക്കുന്നതാണ് എന്നായിരുന്നു ചേതന്‍ ഭഗത് പറഞ്ഞത്.

റേപ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ചേതന്റെ പ്രതികരണമെന്ന് ഉര്‍ഫി പ്രതികരിച്ചിരുന്നു. പുരുഷന്മാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എണ്‍പതുകളിലെ ചിന്തയാണെന്നും ഉര്‍ഫി തിരിച്ചടിച്ചിരുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി