തേനീച്ച വായില്‍ കയറി, പിന്നാലെ ശ്വാസതടസം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് പോളോ കളിക്കിടെ മരിച്ചു

പ്രമുഖ പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. പോളോ കളിക്കുന്നതിനിടെ തൊണ്ടയില്‍ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് ശ്വാസതടസവും തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു എന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ബിസിനസുകാരന്‍ കൂടിയാണ് സഞ്ജയ്.

ഗാര്‍ഡ്‌സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തൊണ്ടയില്‍ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായത് എന്നുമാണ് വിവരം. തുടര്‍ന്ന് കളിനിര്‍ത്തി അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്കുപോയി. ഇതിന് ശേഷമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്.

2003ല്‍ ആയിരുന്നു സഞ്ജയ് കപൂറും കരിഷ്മയും വിവാഹിതരായത്. ഇവര്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. 2014ല്‍ കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചിരുന്നു. ‘ഓറിയസ്’എന്ന പോളോ ടീമിന്റെ ഉടമയാണ് സഞ്ജയ് കപൂര്‍. ഗുരുഗ്രാം ആസ്ഥാനമായ മൊബിലിറ്റി ടെക്‌നോളജി കമ്പനി സോന കോംസ്റ്റാറിന്റെ ചെയര്‍മാന്‍ കൂടിയാണ് സഞ്ജയ്.

1995ല്‍ സ്ഥാപിതമായ സോന കോംസ്റ്റാറിന്റെ ആസ്ഥാനം ഗുരുഗ്രാമിലാണ്, ഇന്ത്യ, യുഎസ്എ, സെര്‍ബിയ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണ, ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്. ഇലക്ട്രിക് വാഹന മേഖലയിലെ ഒരു വിതരണക്കാര്‍ കൂടിയാണ് കമ്പനി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്