ഞാന്‍ ഭയങ്കര ഭ്രാന്തിയാണ്, നന്നായില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ കയറി തല്ലും: കങ്കണ

ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഭീഷണിയുമായി വീണ്ടും കങ്കണ രംഗത്ത്. കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിലെ കാസനോവയായി അറിയപ്പെടുന്ന താരം തന്റെ വീട്ടില്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെ വീണ്ടും മറ്റൊരു കുറിപ്പുമായാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്.

‘എന്നെ കുറിച്ച് സങ്കടപ്പെടുന്നവര്‍ അറിയാന്‍, കഴിഞ്ഞ ദിവസം രാത്രി മുതല്‍ എന്നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ പ്രവര്‍ത്തനങ്ങളെല്ലാം നിന്നിട്ടുണ്ട്. ക്യാമറയായും അല്ലാതെയും ആരും എന്നെ ഇപ്പോള്‍ പിന്തുടരുന്നില്ല” എന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചു. പറഞ്ഞത് മനസിലാകാത്തവരെ മനസിലാക്കിപ്പിക്കാന്‍ മറ്റ് വഴികള്‍ വേണ്ടി വരുമെന്നും കങ്കണ സൂചിപ്പിച്ചു.

‘ഏതെങ്കിലും ഗ്രാമത്തില്‍ നിന്ന് വരുന്നയാളെയല്ല നിങ്ങള്‍ നേരിടുന്നത്. നന്നായില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ കയറി തല്ലുമെന്ന് മുന്നറിയിപ്പ് തരികയാണ്. എനിക്ക് ഭ്രാന്ത് ആണെന്ന് കരുതുന്നവരോട് ഞാന്‍ വെറും ഭ്രാന്തി അല്ല ഭയങ്കര ഭ്രാന്തിയാണെന്ന് നിങ്ങള്‍ക്ക് അറിയില്ല” എന്നാണ് കങ്കണ പറയുന്നത്.

ബോളിവുഡ് താരദമ്പതികള്‍ക്ക് എതിരെ ദുരൂഹമായ പരാമര്‍ശങ്ങളുമായി ആയിരുന്നു കഴിഞ്ഞ ദിവസം താരം രംഗത്തെത്തിയത്. ദീര്‍ഘമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേരു പറയാത്തെ ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയത്.

സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ് പ്രസിഡന്റുമായ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നും ഒരിക്കല്‍ തന്നെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചയാളാണെന്നും ആയിരുന്നു കങ്കണ പറഞ്ഞത്. രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് താരദമ്പതികള്‍ക്ക് എതിരെയാണ് കങ്കണയുടെ ആരോപണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Latest Stories

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ

പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് പി വി അൻവർ; തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

ആളുകൾക്ക് എന്തുകൊണ്ട് ഒരുമിച്ച് മദ്യപിക്കാനും ഐപിഎല്‍ കാണാനുമാകുന്നില്ല? മദ്യനയത്തിനെതിരെ വിജയ് ബാബു

‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവുകള്‍ പുറത്തു വിട്ടാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും’; ഒളിയമ്പുമായി പി വി അന്‍വര്‍

'നിങ്ങള്‍ കാണുന്ന ബൈഡന്‍ യഥാര്‍ത്ഥ ബൈഡനല്ല'; 'ആത്മാവില്ലാത്ത ക്ലോണ്‍ അപരനാണത്'; വീണ്ടും വിചിത്ര വാദവുമായി ഡൊണാള്‍ഡ് ട്രംപ്

ഇന്ന് എന്താണ് വിരമിക്കല്‍ ദിവസമോ, മാക്‌സ്‌വെല്ലിന് പിന്നാലെ ക്ലാസന്റെയും വിരമിക്കല്‍, ഞെട്ടിക്കുന്ന തീരുമാനത്തിന് പിന്നിലെ കാരണമിത്‌

നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പിവി അൻവർ; നിലമ്പൂരിൽ പുതിയ മുന്നണി രൂപീകരിച്ചു, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി

റീനയല്ല, വിവാഹം ചെയ്ത സമയമായിരുന്നു പ്രശ്‌നം, ഒരുപാട് തെറ്റുകൾ ചെയ്തു;പലകാര്യങ്ങളും തിരിച്ചറിയാൻ സാധിച്ചില്ല : ആമിർ ഖാൻ

കൃത്യമായി ടെസ്റ്റ് നടക്കുന്നത് കൊണ്ടാണ് കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന കാണുന്നതെന്ന് വീണ ജോര്‍ജ്; 'കോവിഡ് മരണം ഏറ്റവും കൃത്യമായി രേഖപ്പെടുത്തിയ സംസ്ഥാനം കേരളമെന്ന റിപ്പോര്‍ട്ടും വന്നതാണ്'