'ചന്ദ്രമുഖി' ആകാനൊരുങ്ങി കങ്കണ!

‘തലൈവി’ക്ക് ശേഷം കങ്കണ റണാവത്ത് വീണ്ടും തമിഴിലേക്ക്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മണിച്ചിത്രത്താഴി’ന്റെ തമിഴ് റീമേക്കായ ‘ചന്ദ്രമുഖി’ സിനിമയുടെ രണ്ടാം ഭാഗത്തില്‍ കങ്കണ നായികയാകും. ചന്ദ്രമുഖി ഒരുക്കിയ സംവിധായകന്‍ പി. വാസു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്.

പി. വാസുവിന്റെ സംവിധാനത്തില്‍ മറ്റൊരു തമിഴ് ചിത്രത്തില്‍ അവസരം ലഭിച്ചതിനെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചന്ദ്രമുഖി 2 ഒരുക്കുന്ന വിവരം നടനും സംവിധായകനുമായ രാഘവ ലോറന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കങ്കണയുടെ നായകനായി രാഘവ ചിത്രത്തിലെത്തും. ജ്യോതിക ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നായിക. 2005ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ജനപ്രീതി നേടിയിരുന്നു. രജനികാന്ത്, പ്രഭു എന്നിവര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍മാരായി എത്തിയത്. നയന്‍താരയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായിരുന്നു.

സിനിമയുടെ സീക്വല്‍ ആയി തെലുങ്കില്‍ അനുഷ്‌ക്ക ഷെട്ടിയെ നായികയാക്കി ‘നാഗവല്ലി’ എന്ന സിനിമയും വാസു ഒരുക്കിയിരുന്നു. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ‘ഭൂല്‍ ഭുലയ്യ’ ആണ്. സിനിമയുടെ രണ്ടാം ഭാഗമായി ‘ഭൂല്‍ ഭുലയ്യ 2’ ഈ വര്‍ഷം എത്തിയിരുന്നു.

മെയ് 20ന് തിയേറ്ററിലെത്തിയ ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍ ആയിരുന്നു നായകന്‍. തബു, കിയാര അദ്വാനി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. സിനിമ തിയേറ്ററില്‍ നേട്ടം കൊയ്യുകയും ചെയ്തിരുന്നു. ഈ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമാകും ചന്ദ്രമുഖി 2 എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍