ഞാന്‍ എടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് മനസിലായി, സിനിമ ഒ.ടി.ടിയില്‍ ഇറക്കിയാല്‍ മതിയേനെ: കങ്കണ

‘എമര്‍ജന്‍സി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്ന് കങ്കണ റണാവത്ത്. ഈ സിനിമ സംവിധാനം ചെയ്തതും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതും തെറ്റായിരുന്നു എന്നാണ് കങ്കണ പറയുന്നത്. സിനിമ സെന്‍സര്‍ ചെയ്യാന്‍ വൈകിയതോടെ തനിക്ക് ഭയമായി.

”സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനെടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് തോന്നി. ഒ.ടി.ടിയില്‍ ആണെങ്കില്‍ എനിക്ക് മികച്ച ഡീല്‍ ലഭിച്ചേനെ. അങ്ങനെയാണെങ്കില്‍ എനിക്ക് സെന്‍സര്‍ഷിപ്പ് നടത്തേണ്ടി വരില്ലായിരുന്നു, എന്റെ സിനിമയെ ഇങ്ങനെ ഇഴകീറി പരിശോധിക്കില്ലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് എന്തൊക്കെ എടുത്ത് കളയുമെന്നോ കളയാതിരിക്കുമെന്നോ എനിക്ക് അറിയില്ല” എന്നാണ് കങ്കണ പറയുന്നത്.

സിനിമ ഒരുക്കുമ്പോള്‍ താന്‍ പല തെറ്റായ തിരഞ്ഞെടുപ്പുകളും താന്‍ നടത്തിയിട്ടുണ്ടെന്നും കങ്കണ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ”ഞാന്‍ പല തെറ്റായ തിരഞ്ഞെടുപ്പുകളും നടത്തിയതായി എനിക്ക് തോന്നി. എനിക്കിത് സംവിധാനം ചെയ്യണമെന്ന് തന്നെയായിരുന്നു” എന്നും കങ്കണ പറയുന്നുണ്ട്.

അതേസമയം, സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തിയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മ്മാതാക്കളോട് പുനഃപരിശോധനാ കമ്മറ്റി അറിയിച്ചിരുന്നു. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലര്‍ ചേര്‍ന്ന് എമര്‍ജന്‍സിയുടെ പ്രദര്‍ശനം പൂര്‍ണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരഗാന്ധിയുടെ ഭരണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി 17നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുന്നത്. വിശാഖിന്റെ ബോളിവുഡിലെ ആദ്യ ചിത്രം കൂടിയാണ് എമര്‍ജന്‍സി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി