പ്രധാനമന്ത്രിയാകാന്‍ പദ്ധതിയുണ്ടോ?.. എന്റെ ആ സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും; ചര്‍ച്ചയായി കങ്കണയുടെ വാക്കുകള്‍

രാഷ്ട്രീയപരമായ നടി കങ്കണ റണാവത്തിന്റെ പ്രസ്താവനകള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബിജെപിയെ പിന്തുണയ്ക്കാറുള്ള താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും വളരെക്കാലമായി ബോളിവുഡില്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി പറയുകയാണെങ്കില്‍ മത്സരിക്കുമെന്ന് കങ്കണ വ്യക്തമാക്കിയിട്ടുമുണ്ട്.

ഇപ്പോഴിതാ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് കങ്കണ. നടി നായികയാകുന്ന വരാനിരിക്കുന്ന ‘റസാക്കര്‍: സൈലന്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് താരത്തിന്റെ പ്രതികരണം.

”ഞാന്‍ എമര്‍ജന്‍സി എന്നൊരു സിനിമ ചെയ്യുന്നുണ്ട്. ആ സിനിമ കണ്ടു കഴിഞ്ഞാല്‍ ആരും എന്നെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കില്ല” എന്നായിരുന്നു ചിരിച്ചുകൊണ്ട് താരം മറുപടി പറഞ്ഞത്. അതേസമയം, കങ്കണയുടെ തന്നെ സംവിധാനത്തിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന ചിത്രമാണ് എമര്‍ജന്‍സി.

1975 മുതല്‍ 77 വരെ ഇന്ത്യയില്‍ ഉണ്ടായ എമര്‍ജന്‍സി കാലഘട്ടത്തിനെ കുറിച്ചാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. ഇന്ദിരാ ഗാന്ധി ആയുള്ള കങ്കണയുടെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വര്‍ഷം നവംബര്‍ 24ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

ചിത്രത്തില്‍ ശ്രേയസ് താപ്‌ഡെയാണ് അടല്‍ ബിഹാരി ബാജ്‌പേയി ആയി വേഷമിടുന്നത്. മലയാളി താരം വിശാഖ് നായര്‍ വിശാഖ് നായര്‍ ചിത്രത്തില്‍ സഞ്ജീവ് ഗാന്ധിയായി എത്തും. അനുപം ഖേര്‍, അശോക് ഛബ്ര, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക്, ലാറി ന്യൂയോര്‍ക്കര്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു