ഈ സിനിമയുടെ പേര് പോലും ആരും പറഞ്ഞ് കണ്ടില്ല, 'സെല്‍ഫി' ദുരന്തമാകാന്‍ കാരണവും ഞാന്‍ ആണോ?; പോസ്റ്റുമായി കങ്കണ

അക്ഷയ് കുമാര്‍ ചിത്രം ‘സെല്‍ഫി’ക്ക് ബോക്‌സോഫീസില്‍ നിന്നും തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവച്ച് നിര്‍മ്മാതാവ് കരണ്‍ ജോഹറിനെ പരിഹസിച്ച് കങ്കണ റണാവത്ത്. ഒരു ട്രേഡ് അനലിസ്റ്റോ ഒരു മാധ്യമമോ സെല്‍ഫി സിനിമയെ കുറിച്ച് പറയുന്നത് പോലും കേള്‍ക്കുന്നില്ല എന്നാണ് കങ്കണ പറയുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ പ്രതികരണം. ”കരണ്‍ ജോഹര്‍ ചിത്രം സെല്‍ഫി ആദ്യ ദിവസം 10 ലക്ഷം രൂപ കളക്ഷന്‍ പോലും നേടിയിട്ടില്ല. ഒരു ട്രേഡ് അനലിസ്‌റ്റോ മാധ്യമപ്രവര്‍ത്തകനോ അതിനെ കുറിച്ച് സംസാരിക്കുന്നത് പോലും കാണുന്നില്ല” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

മറ്റൊരു സ്റ്റോറിയില്‍ ഒരു വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. ”കങ്കണ റണാവത്തിന്റെ പുരുഷ വേര്‍ഷന്‍! പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സെല്‍ഫി അക്ഷയ്‌യുടെ തുടര്‍ച്ചയായ ആറാമത്തെ പരാജയ സിനിമ ആകുന്നു” എന്ന ടൈറ്റിലോടെ എത്തിയ വാര്‍ത്തയാണ് കങ്കണ പങ്കുവച്ചിരിക്കുന്നത്.

”സെല്‍ഫി ദുരന്തമാണ് എന്ന വാര്‍ത്തയ്ക്കായാണ് ഞാന്‍ നോക്കി ഇരുന്നത്. പക്ഷെ കണ്ടെത്തിയത് എന്നെ കുറിച്ചുള്ള വാര്‍ത്തകളാണ്… ഇതും എന്റെ കുറ്റമാണോ” എന്നാണ് വാര്‍ത്തയ്ക്ക് ക്യാപ്ഷനായി കങ്കണ കുറിച്ചിരിക്കുന്നത്. ചിരിക്കുന്ന ഇമോജികളും ഇതിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഫെബ്രുവരി 24ന് റിലീസ് ചെയ്ത ചിത്രത്തിന് വളരെ കുറഞ്ഞ കളക്ഷന്‍ മാത്രമേ ബോക്‌സോഫീസില്‍ നിന്നും നേടാനായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വേഷമിട്ട ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് സെല്‍ഫി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്