'ഈ ആഗ്രഹം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല'; ഋഷി കപൂറിന് ഒപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്ന് ജാക്കി ഷ്രോഫ്

ബോളിവുഡ് ഇതിഹാസം ഋഷി കപൂറിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ നടക്കാതിരുന്ന ഒരു ആഗ്രഹം വ്യക്തമാക്കുകയാണ് നടന്‍ ജാക്കി ഷ്രോഫ്. ഇതുവരെ ഒരുമിച്ച് ക്യാമറക്ക് മുന്നില്‍ എത്താന്‍ സാധിച്ചിട്ടില്ല, ഇനി അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് ജാക്കി ഷ്രോഫ് പറഞ്ഞു.

“”ചിന്റുജി എപ്പോഴും പറയുമായിരുന്നു “ജഗ്ഗു ദാദാ, നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം. പല സിനിമകളിലും ഒന്നിച്ചെത്തിയെങ്കിലും സ്‌ക്രീനില്‍ ഒപ്പം നിന്ന് അഭിനയിച്ചിട്ടില്ല.” മുതിര്‍ന്ന മികച്ച നടനായതിനാല്‍ എനിക്കും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. സങ്കടം തോന്നുന്നു ഇനി അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ല. ഏറ്റവും വിലയേറിയ രത്‌നമാണ് നഷ്ടമായത്”” എന്ന് ജാക്കി ഷ്രോഫ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

1973-ല്‍ “ബോബി” എന്ന ചിത്രം പുറത്തെത്തിയപ്പോള്‍ മുംബൈയില്‍ വെച്ച് ഋഷി കപൂറിനെ കണ്ടതിനെ കുറിച്ചും ജാക്കി ഷ്രോഫ് പറഞ്ഞു. ഏപ്രില്‍ 30-ന് ആണ് ഋഷി കപൂര്‍ അന്തരിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി