സിനിമകള്‍ മിക്കതും ഫ്‌ളോപ്പ്, ബംഗ്ലാവും ഫെരാരി കാറും വിറ്റു.. 10 വര്‍ഷം മുമ്പുള്ള സ്യൂട്ട് അണിഞ്ഞ് പരിപാടികളിലെത്തും; പ്രതികരിച്ച് ഇമ്രാന്‍ ഖാന്‍

വളരെ കുറച്ച് കാലം മാത്രം ബോളിവുഡില്‍ ഉണ്ടായിരുന്ന താരമാണ് ഇമ്രാന്‍ ഖാന്‍. അധികം സിനിമകള്‍ ചെയ്തിട്ടില്ലാത്ത താരത്തിന്റെ മിക്ക സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘കട്ടി ബട്ടി’ എന്ന ചിത്രവും പരാജയമായതോടെയാണ് ഇമ്രാന്‍ ഖാന്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചത്.

ഇതോടെ താരത്തിന് ബംഗ്ലാവും ഫെരാരി കാറും ഉള്‍പ്പെടെ വില്‍ക്കേണ്ടി വന്നിരുന്നു. പാലി ഹില്ലിലെ ബംഗ്ലാവ് വിറ്റ താരം നിലവില്‍ ബാന്ദ്രയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. തന്റെ ഫെരാരി കാറും വിറ്റ ഇമ്രാന്‍ അനന്തിരവള്‍ ആയ ഇറ ഖാന്റെ വിവാഹത്തിന് എത്തിയത് ശ്രദ്ധ നേടിയിരുന്നു.

10 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന സ്യൂട്ട് അണിഞ്ഞായിരുന്നു ഇമ്രാന്‍ എത്തിയത്. തന്റെ മകള്‍ ഇമാറയ്ക്ക് വേണ്ടി താന്‍ മാറിയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇമ്രാന്‍ ഇപ്പോള്‍. ”2016ല്‍ ഞാന്‍ താഴേക്ക് പോയി, തകര്‍ന്നതായി തോന്നി. ഭാഗ്യവശാല്‍ എനിക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാക്കാനായ വ്യവസായത്തില്‍ ആയിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്.”

”അതിനാല്‍ 30 വയസ് ആയപ്പോഴും പണത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടി വന്നില്ല. ആ സമയത്ത് എന്റെ കരിയറിനായി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയാറായിരുന്നില്ല. മെല്ലെ മെല്ലെ എല്ലാം അവസാനിച്ചു. ഒരു പിതാവ് ആയപ്പോഴാണ് ഞാന്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങിയത്.”

”മകള്‍ ഇമാറയ്ക്ക് മുന്നില്‍ ഏറ്റവും നല്ല അച്ഛനാകാന്‍ ആഗ്രഹിച്ചു. ഇനി അഭിനയിക്കുക എന്നത് ഒരു ജോലി അല്ലെന്ന് തീരുമാനിച്ചു. മകള്‍ക്കായി എനിക്ക് സ്വയം നന്നാകേണ്ടി വന്നു” എന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. അവന്തിക മാലിക് ആയിരുന്നു ഇമ്രാന്റെ ഭാര്യ. ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലാണ് ഇമാറ ജനിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി