ജീവിതം നരകതുല്യം, ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്താണ് കഴിയുന്നത്, കുടുംബം തിരിഞ്ഞു നോക്കുന്നില്ല; ആരോപണവുമായി ഹൃത്വികിന്‌റെ സഹോദരി

കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍. കുറച്ച് ദിവസങ്ങളായി താന്‍ ഹോട്ടലില്‍ മുറിയെടുത്താണ് കഴിയുന്നതെന്നും മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതം നരകതുല്യമാണെന്നും അവര്‍ പറഞ്ഞു.

സുനൈന ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്  വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തനിക്ക് അത്തരമൊരു രോഗമില്ലെന്നും അവര്‍ പറഞ്ഞു.

“ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല. എനിക്ക് ബൈപോളാര്‍ ഡിസോഡറുമില്ല. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലായിരുന്നു. അച്ഛന്റെ (രാകേഷ് റോഷന്‍) വീട്ടില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ ഞാന്‍ അറിയുന്നത്. മദ്യപാനത്തില്‍ നിന്ന് മുക്തി നേടാന്‍ ഞാന്‍ നേരത്തേ ചികിത്സ നടത്തിയിട്ടുണ്ട്. ലണ്ടനിലായിരുന്നു ഞാന്‍. അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് ഞാന്‍ അറിയുന്നത്. വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും അവര്‍ പറഞ്ഞു.

“കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട്. അതൊന്നും എനിക്ക് തുറന്ന് പറയാനാകില്ല. കാരണം എന്റെ കുടുംബത്തെ ഈ പ്രശ്നങ്ങളൊന്നും ബാധിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോട്ടല്‍ മുറി വാടകയ്ക്കെടുത്താണ് കഴിയുന്നത്. – സൂനൈന പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്