രജിനികാന്തിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് ബോളിവുഡിലെ സൂപ്പര്‍ താരം, ചര്‍ച്ചയായി ചിത്രം

ദാദാ സാഹേബ് പുരസ്‌കാരത്തിന് അര്‍ഹനായ രജനികാന്തിന് ആശംസാപ്രവാഹമാണ്. തമിഴകത്തിന്റെ തലൈവര്‍ക്ക് ആശംസകളുമായി എത്തിയ ചി താരങ്ങളുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

“”ഏറ്റവും പ്രിയപ്പെട്ട രജിനികാന്ത് സാര്‍… നിങ്ങളുടെ വ്യക്തിത്വവും പ്രഭാവലയും പ്രശസ്തമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം അര്‍ഹിക്കുന്നതാണ്. നിങ്ങളെന്ന ഇതിഹാസത്തെ ആഘോഷിക്കാന്‍ മറ്റൊരു കാരണം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ഒരുപാട് സ്‌നേഹവും ആദരവും”” എന്നാണ് ഒരു പഴയകാല ചിത്രം പങ്കുവച്ച് ഹൃത്വിക് കുറിച്ചത്.

രജനിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ബാലതാരമായി സിനിമയില്‍ എത്തിയ ഹൃത്വിക് രജനിക്കൊപ്പവും അഭിനയിച്ചിരുന്നു. അന്ന് എടുത്ത ചിത്രമാണിത്. രജനി വേഷമിട്ട ഹിന്ദി ചിത്രം ഭഗ്‌വാന്‍ ദാദയിലാണ് ഹൃത്വിക് അഭിനയിച്ചത്. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഭഗ്‌വാന്‍ ദാദ എന്ന കഥാപാത്രമായി എത്തിയപ്പോള്‍ ഗോവിന്ദ എന്ന കഥാപാത്രമായാണ് ഹൃ്ത്വിക് വേഷമിട്ടത്.

ദാദാ സഹേബ് പുരസ്‌ക്കാര നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് അടക്കമുള്ളവരുടെ പേര് കുറിച്ചാണ് രജനികാന്ത് നന്ദി പറഞ്ഞത്. തന്റെ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായി ട്വിറ്ററിലൂടെ പങ്കുവെച്ച പ്രസ്താവനയില്‍ രജനികാന്ത് പറഞ്ഞു.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!