ഹൃത്വിക് റോഷന് ചുംബന സമ്മാനം, വീഡിയോയുമായി കാമുകി സബ; പിറന്നാള്‍ ആഘോഷമാക്കി താരം

ഹൃത്വിക് റോഷന്റെ 50-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി കാമുകി സബ ആസാദ്. സബ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹൃത്വിക്കിനെ ചുംബിക്കുന്ന വീഡിയോയാണ് സബ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

‘കഹോനാ പ്യാര്‍ ഹെ’ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് ബോളിവുഡില്‍ എത്തുന്നത്. ഹൃത്വിക് റോഷന് ബോളിവുഡില്‍ മേല്‍വിലാസം നേടി കൊടുത്ത ചിത്രമാണ് ‘കോയി മില്‍ ഗയ’. 2003ല്‍ ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രം ബോളിവുഡില്‍ മറ്റൊരു അധ്യായം കുറിക്കുകയായിരുന്നു.

ക്രിഷ്, ധൂം 2 എന്നീ ചിത്രങ്ങളിലെ അഭിനയം ഹൃത്വിക്കിനെ ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ ഒരാളാക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ അന്തര്‍മുഖനായിരുന്നു ഹൃത്വിക്. വിക്ക് ഉണ്ടായിരുന്ന ഹൃത്വിക്കിനെ സഹപാഠികള്‍ കളിയാക്കിയിരുന്നു. ആറ് വിരലുകള്‍ ഉള്ളതിനാലും പലരും ഹൃത്വിക്കിനെ പരിഹസിച്ചിരുന്നു.

View this post on Instagram

A post shared by Saba Azad (@sabazad)

നട്ടെല്ലിനെ ബാധിക്കുന്ന രോഗം വന്നതോടെ കടുത്ത വേദന അനുഭവിച്ചിരുന്ന കാലത്ത് ആയിരുന്നു ഹൃത്വിക് നൃത്തം പഠിച്ചത്. സിനിമയില്‍ പിതാവിന്റെ സഹായിയായി എത്തിയ ഹൃത്വിക് ചായ വിതരണം മുതല്‍ നിലം തുടയ്ക്കുക വരെ ചെയ്തിട്ടുണ്ട്.

അതേസമയം, സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യാനിരിക്കുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രമാണ് ഹൃത്വിക്കിന്റെതായി ഇനി തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. ചിത്രത്തിലെ ഹൃത്വിക്കിന്റെ ലുക്കിനെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു.

സാങ്കേതികത ഉപയോഗിച്ച് മുഖത്ത് ചുളിവുകള്‍ മറക്കാതെ റിയല്‍ ഫെയ്‌സ് ആയി എത്തിയ ഹൃത്വിക്കിന്റെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ജനുവരി 25ന് ആണ് ഫൈറ്റര്‍ റിലീസിന് ഒരുങ്ങുന്നത് ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായിക. ഇത് കൂടാതെ ‘വാര്‍ 2’ എന്ന ചിത്രവും ഹൃത്വിക്കിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ