ശവസംസ്‌കാര ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങള്‍ ലേലത്തില്‍; അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത് ചെയ്യരുത്, ദീപികയ്ക്ക് രൂക്ഷവിമര്‍ശനം

ശവസംസ്‌കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തില്‍ വെച്ചതിന് ബോളിവുഡ് താരം ദീപിക പദുക്കോണിന് രൂക്ഷവിമര്‍ശനം. നടി ജിയാ ഖാന്റെ ശവസംസ്‌കാര ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങളാണ് ദീപിക ലേലത്തില്‍ വെച്ചത്. ദീപികയുടെ ലീവ്, ലോഫ്, ലൗ ഫൗണ്ടേഷനായി പണം സമാഹരിക്കുന്നതിനായാണ് ദീപിക തന്റെ വസ്ത്രങ്ങള്‍ ലേലത്തിന് വെയ്ക്കുന്നത്.

നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യോഗത്തില്‍ ധരിച്ച വസ്ത്രങ്ങളും ദീപിക ലേലത്തിന് വെച്ചിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. 8000, 2700, 2100 നിരക്കിലാണ് വസ്ത്രങ്ങള്‍ വില്‍ക്കുന്നത്.

ഇതോടൊപ്പം ദീപിക ധരിച്ച ചെരുപ്പും വില്‍ക്കുന്നുണ്ട്. ശവസംസ്‌കാര ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതാണ് പലരെയും ചൊടിപ്പിക്കുന്നത്. ആരാധകരോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത്തരം വസ്ത്രങ്ങള്‍ ലേലത്തിന് വെയ്ക്കില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

ദീപികയുടെ പിആര്‍ ടീമാണ് ഈ അക്കൗണ്ടിന് പിന്നിലെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. വസ്ത്രങ്ങളില്‍ പലതും പഴകിയതും പിന്നിയതുമാണ് എന്നാണ് മറ്റൊരു ആരോപണം. ദീപിക വസ്ത്രങ്ങള്‍ വില്‍ക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും താത്പര്യമുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതിയെന്നും താരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

Latest Stories

ദൈവമില്ലാതെയാണ് കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ജീവിച്ചത്, എന്നാല്‍ ബന്ധങ്ങള്‍ ഇല്ലാതെ പറ്റില്ല: കമല്‍ ഹാസന്‍

സുരേഷ് ഗോപി മൂന്നാമതാകും; വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

ഒരുങ്ങുന്നത് രൺബിറിന്റെ 'ആദിപുരുഷ്'?; ലൊക്കേഷൻ ചിത്രങ്ങൾക്ക് പിന്നാലെ ട്രോളുകൾ

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്